പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്തിന് ആദ്യ റൗണ്ടിൽ തന്നെ തോൽവി. ജപ്പാന്‍റെ ലോക ഒന്നാം നമ്പർ താരം കെന്‍റോ മൊമോടിടോയോട് 2-1 നായിരുന്നു പരാജയം. മൊമോടിടോക്കെതിരെ ശ്രീകാന്തിന്‍റെ തുടർച്ചയായ 11-ാം തോൽവിയാണിത്.
നേരത്തെ മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് റാങ്കിറെഡ്ഡി സഖ്യം വിജയിച്ചിരുന്നു. ഡെൻമാർക്കിന്‍റെ മത്യാസ് തൈരി-മെയ് സരോ സഖ്യത്തിനെതിരെ 21-19, 21-15 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്‍റെ വിജയം.
ALSO READ : തത്സമയ പരിപാടിക്കിടെ അവതാരകന്‍റെ അപമാനം ; ഇറങ്ങിപ്പോയി ഷുഐബ് അക്തർ
അടുത്ത മത്സരങ്ങളിൽ പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം എച്ച്എസ് പ്രണോയ് തായ്‌വാന്‍റെ ചൗ ടിയാൻ ചെനും നേരിടും. മിക്‌സഡ് ഡബിൾസിൽ ആട്രി മനുവും, റെഡ്ഡി ബി സുമീത്തും ദക്ഷിണ കൊറിയൻ ജോഡിയെയും നേരിടും.