ബാലി: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വിജയത്തുടക്കം. വനിതകളുടെ സിംഗിള്‍സ് വിഭാഗത്തില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഡെന്മാര്ക്കിന്റെ ലൈൻ ക്രിസ്റ്റഫേഴ്സണെയാണ് സിന്ധു കീഴടക്കിയത്.
38 മിനിട്ടുകള്‍ മാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം മത്സരം പിടിച്ചത്. സ്കോര്‍: 21-14, 21-16.
അതേസമയം പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ആദ്യ മത്സരത്തില്‍ ജയം പിടിച്ചിരുന്നു. ഫ്രാന്‍സിന്റെ ടോമ ജൂനിയര്‍ പോപോവിനെയാണ് ശ്രീകാന്ത് കീഴടക്കിയത്.
also read: Santosh Trophy: കേരളത്തിന് സന്തോഷത്തുടക്കം, ലക്ഷദ്വീപിനെ തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളിന്
42 മിനിട്ടുകള്‍ മാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്കോര്‍: 21-14, 21-16.