ബാലി: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരിന് യോഗ്യത നേടി ഇന്ത്യയുടെ പിവി സിന്ധു. സെമി ഫൈനലില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സിന്ധുവിന്‍റെ ഫൈനല്‍ പ്രവേശനം. ഒരു മണിക്കൂര്‍ 10 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ വിജയം.
ലോക മുന്നാം നമ്പറായ യമാഗുച്ചിക്കെതിരെ ആദ്യ സെറ്റ് (21-15ന്) സ്വന്തമാക്കിയ സിന്ധുവിന് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. എന്നാല്‍ രണ്ടാം സെറ്റ് ഇതേ സ്‌കോറിന് താരത്തിന് കൈമോശം വന്നു. തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം സെറ്റില്‍ യമാഗുച്ചി കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 21-19ന് സെറ്റും മത്സരവും സിന്ധു സ്വന്തമാക്കി. സ്‌കോര്‍: 21-15, 15-21, 21-19.
-
Reigning world champion @Pvsindhu1 🇮🇳 takes on Akane Yamaguchi 🇯🇵 in a semifinals showdown in Bali.#BWFWorldTour #BaliFinals2021 pic.twitter.com/PIZNp7qvrh
— BWF (@bwfmedia) December 4, 2021 " class="align-text-top noRightClick twitterSection" data="
">Reigning world champion @Pvsindhu1 🇮🇳 takes on Akane Yamaguchi 🇯🇵 in a semifinals showdown in Bali.#BWFWorldTour #BaliFinals2021 pic.twitter.com/PIZNp7qvrh
— BWF (@bwfmedia) December 4, 2021Reigning world champion @Pvsindhu1 🇮🇳 takes on Akane Yamaguchi 🇯🇵 in a semifinals showdown in Bali.#BWFWorldTour #BaliFinals2021 pic.twitter.com/PIZNp7qvrh
— BWF (@bwfmedia) December 4, 2021
ദക്ഷിണ കൊറിയയുടെ ആന്‍ സേ-യങ്ങാണ് കലാശപ്പോരാട്ടത്തില്‍ സിന്ധുവിന്‍റെ എതിരാളി. ഞായറാഴ്ച്ചയാണ് ഫൈനല്‍ നടക്കുക. ലോക ആറാം നമ്പറായ ദക്ഷിണ കൊറിയന്‍ താരം തായ്‌ലന്‍ഡിന്‍റെ പോൺപാവീ ചോച്ചുവോങ്ങിനെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.
also read: Racism Scandal: അസീം റഫീഖിനെതിരായ വംശീയാധിക്ഷേപം; പരിശീലക സംഘം ക്ലബ് വിട്ടതായി യോർക്‌ഷെയർ
അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പോൺപാവീ ചോച്ചുവോങ്ങിനോട് സിന്ധു തോല്‍വി വഴങ്ങിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട് 11 മിനുട്ട് നീണ്ടു നിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് തായ്‌ലന്‍ഡ് താരത്തിന്‍റെ ജയം. സ്‌കോര്‍: 21-12, 19-21, 21-14.