മാഡ്രിഡ് : ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ എച്ച്എസ് പ്രണോയിയും, അശ്വിനി പൊന്നപ്പ-എൻ സിക്കി റെഡ്ഡി സഖ്യവും പ്രീ ക്വാർട്ടറില്‍ പ്രവേശിച്ചു. പുരുഷ സിംഗില്‍സില്‍ മലേഷ്യയുടെ ഡാരെൻ ലിയുവിനെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്.
42 മിനിട്ടുകള്‍ നീണ്ട മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം വിജയിച്ചത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കാന്‍ പ്രണോയിക്കായെങ്കിലും രണ്ടാം സെറ്റില്‍ വെല്ലുവിളിയാവാന്‍ മലേഷ്യന്‍ താരത്തിന് കഴിഞ്ഞു. സ്‌കോര്‍: 21-7, 21-17.
also read: ദക്ഷിണാഫ്രിക്കയില്‍ കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായേക്കും
വനിതകളുടെ ഡബിള്‍സില്‍ ചൈനീസ് സഖ്യമായ ലിയു ഷുവാൻ- സിയ യു ടിങ് സഖ്യത്തെയാണ് അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യം കീഴടക്കിയത്. 14-ാം സീഡായ ചൈനീസ് ജോഡിക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം ജയിച്ചത്. സ്‌കോര്‍: 21-11, 9-21, 21-13.