ETV Bharat / sports

BWF WORLD CHAMPIONSHIP: ചരിത്ര നേട്ടം; കിഡംബി ശ്രീകാന്ത് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് ഫൈനലിൽ - കിഡംബി ശ്രീകാന്തിന് ചരിത്ര നേട്ടം

ഇന്ത്യയുടെ തന്നെ യുവതാരം ലക്ഷ്യ സെന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

BWF WORLD CHAMPIONSHIP  Kidambi Srikanth Enters Final  Srikanth Badminton  കിഡംബി ശ്രീകാന്ത് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് ഫൈനലിൽ  കിഡംബി ശ്രീകാന്തിന് ചരിത്ര നേട്ടം  ലക്ഷ്യ സെന്നിന് വെങ്കലം
BWF WORLD CHAMPIONSHIP: ചരിത്ര നേട്ടം; കിഡംബി ശ്രീകാന്ത് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് ഫൈനലിൽ
author img

By

Published : Dec 19, 2021, 7:51 AM IST

മാഡ്രിഡ്: ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് സിംഗിൾസ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമായി കിഡംബി ശ്രീകാന്ത്. ഇന്നലെ ഇന്ത്യയുടെ തന്നെ യുവതാരമായ ലക്ഷ്യ സെന്നിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ശ്രീകാന്തിന്‍റെ വിജയം. സ്‌കോര്‍: 17-21, 21-14, 21-17.

സെമിയിൽ തോറ്റെങ്കിലും ലക്ഷ്യ സെന്നിന് വെങ്കലമെഡൽ ലഭിക്കും. ഫൈനലിൽ എത്തിയതോടെ ശ്രീകാന്ത് വെള്ളിമെഡലും ഉറപ്പിച്ചു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് സെൻ കീഴടങ്ങിയത്. ആദ്യ ഗെയിം 21-17 ന് സെൻ സ്വന്തമാക്കിയിരുന്നു. എന്നാൽ അടുത്ത രണ്ട് ഗെയിമുകളിൽ മികച്ച തിരിച്ചുവരവ് നടത്തി ശ്രീകാന്ത് വിജയവും ഫൈനൽ പ്രവേശനവും നേടിയെടുക്കുകയായിരുന്നു.

വെങ്കലം സ്വന്തമാക്കിയതോടെ ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യക്കായി മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 20കാരനായ ലക്ഷ്യ സെൻ സ്വന്തമാക്കി. പ്രകാശ് പദുക്കോണ്‍, ബി സായ്‌ പ്രണീത് എന്നിവർക്ക് ശേഷം ആദ്യമായാണ് ഇന്ത്യൻ പുരുഷ താരങ്ങൾ ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിന്‍റെ സെമിയിൽ പ്രവേശിക്കുന്നത്.

ALSO READ: ISL : ഒഡിഷയ്‌ക്കെതിരെ ജയം ; ചെന്നൈയിന്‍ നാലാം സ്ഥാനത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.