പ്രോ വോളീ ലീഗിൽ കാലിക്കറ്റ് ഹീറോസിനെ തോൽപ്പിച്ച് ചെന്നൈ സ്പാർട്ടൻസിന് പ്രോ വോളി കിരീടം.ലീഗിൽ തോൽവി അറിയാതെ ഫൈനലിൽ കടന്ന കാലിക്കറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ കിരീടം സ്വന്തമാക്കിയത്. സ്കോർ 11-15, 12-15, 14-16.
3 without reply, the @chennaispartans have come and SHOCKED the @CalicutHeroes !#VandhutomnuSollu #ThrillKaCall #RuPayPVL pic.twitter.com/yTEM9poNSH
— Pro Volleyball (@ProVolleyballIN) February 22, 2019 " class="align-text-top noRightClick twitterSection" data="
">3 without reply, the @chennaispartans have come and SHOCKED the @CalicutHeroes !#VandhutomnuSollu #ThrillKaCall #RuPayPVL pic.twitter.com/yTEM9poNSH
— Pro Volleyball (@ProVolleyballIN) February 22, 20193 without reply, the @chennaispartans have come and SHOCKED the @CalicutHeroes !#VandhutomnuSollu #ThrillKaCall #RuPayPVL pic.twitter.com/yTEM9poNSH
— Pro Volleyball (@ProVolleyballIN) February 22, 2019
ടൂര്‍ണമെന്‍റില്‍ ഉടനീളം മികച്ച ഫോമില്‍ കളിച്ച കാലിക്കറ്റ് ഹീറോസിന്‍റെനിഴൽ മാത്രമായിരുന്നുഇന്ന് ഫൈനലിൽ കണ്ടത്. ഹോം ഗ്രൗണ്ടായ ജവാഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കാണികളുടെ പിന്തുണ ചെന്നൈ നന്നായി മുതലാക്കി. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാത്ത ടീമായിരുന്നു കാലിക്കറ്റ് ഹീറോസ്. ലീഗിന്‍റെതുടക്കത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെനാലു സെറ്റുകള്‍ക്ക് കാലിക്കറ്റിനായിരുന്നു വിജയം. എന്നിട്ടും ചെന്നൈക്കെതിരെ ഇന്ന് ഒരു സെറ്റിൽ പോലും കാലിക്കറ്റിന്ജയിക്കാനായില്ല.
യു മുംബൈയെ ഏകപക്ഷീമായ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു കാലിക്കറ്റ് ഹീറോസിന്‍റെഫൈനല്‍ പ്രവേശനം. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ രണ്ടിനെതിരെമൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെന്നൈ സ്പാര്‍ട്ടന്‍സ് ഫൈനലില്‍ പ്രവേശിച്ചത്. സെമിയില്‍ കൊച്ചിക്കെതിരെതകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ചെന്നൈയുടെ റൂഡി വെര്‍ഹോഫ്, റസ്ലാന്‍സ് സൊറോക്കിന്‍സ് എന്നിവര്‍ ഫൈനലിലും അതേ മികവ് ആവര്‍ത്തിച്ചു. എന്നാൽ ഫൈനലിൽ ജെറോം വിനീത്, പോള്‍ ലോട്ട്മാന്‍, അജിത്ത് ലാല്‍ എന്നിവര്‍ നിറം മങ്ങിയപ്പോള്‍ കാലിക്കറ്റിൽ നിന്നും ജയം ചെന്നൈ സ്വന്തമാക്കുകയായിരുന്നു.