ETV Bharat / sitara

IFFK 2022 | രണ്ട്‌ സഹോദരിമാരെ വേര്‍പിരിച്ച യൂ റിസെമ്പിള്‍ മീ - You Resemble Me background

You Resemble Me in IFFK: 26ാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തില്‍ അറബിക്‌ ചിത്രം 'യൂ റിസെമ്പിള്‍ മീ'യും

You Resemble Me in IFFK  IFFK 2022  യു റെസെമ്പിള്‍ മീ മത്സര വിഭാഗത്തില്‍  IFFK international competition  You Resemble Me background  You Resemble Me cast and crew
IFFK 2022 | രണ്ട്‌ സഹോദരിമാരെ വേര്‍പിരിച്ച യു റെസെമ്പിള്‍ മീ മത്സര വിഭാഗത്തില്‍...
author img

By

Published : Mar 19, 2022, 8:44 PM IST

Updated : Mar 19, 2022, 10:39 PM IST

You Resemble Me in IFFK: 26ാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദിന അമറിന്‍റെ അറബിക്‌ ചിത്രം 'യൂ റിസെമ്പിള്‍ മീ'യും. രാജ്യാന്തര മേളയില്‍ മത്സര വിഭാഗത്തിലാണ് യു റിസെമ്പിള്‍ മീ ഇടം പിടിച്ചത്‌.

You Resemble Me background: രണ്ട് യുവ സഹോദരികൾ വേർപിരിയുമ്പോൾ, മൂത്ത സഹോദരിയുടെ വ്യക്തിത്വം നഷ്‌ടമാകുകയും, പുതിയ ഒരാളായി മാറുകയും ചെയ്യുന്നതാണ് 'യൂ റിസെമ്പിള്‍ മീ'. 2015 നവംബറിൽ പാരീസിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട്, യൂറോപ്പിലെ ആദ്യ വനിതാ ചാവേറാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട്‌ പ്രശ്‌നത്തില്‍ അകപ്പെട്ട ഹസ്‌ന എയ്‌ത ബൗലാഷെൻ എന്ന യുവതിയുടെ കഥയാണ് 'യൂ റിസെമ്പിള്‍ മീ' പറയുന്നത്‌.

Also Read: 'അറബിക്‌ കുത്തി'ന് ശേഷം 'ജോളി ഒ ജിംഖാനാ' ; പ്രമോ പുറത്ത്‌

You Resemble Me cast and crew: ലൊറെന്‍സാ ഗ്രമാഡോ, ഇലോന്നാ ഗ്രമാഡോ, മൗനാ സൗഅലെം, സബ്രീന ഉവാസനി, ദിന അമെര്‍, അലക്‌സാണ്ടര്‍ ഗോനിന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. എലിസബത്ത്‌ വുഡ്‌വാര്‍ഡ്‌, ദിന അമെര്‍, കരിം അമെര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഒമര്‍ മുള്ളിക്‌ ഛായാഗ്രഹണവും, കീകോ ദെഗുച്ചി എഡിറ്റിങും നിര്‍വഹിക്കും. ഡാനി ബെന്‍സി, സൗണ്ടര്‍ ജുറിയാന്‍സ്‌ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. കരോളിന സന്തന സൗണ്ട്‌ ഡിസൈനും നിര്‍വഹിക്കും.

2021 സെപ്‌റ്റംബര്‍ 8നാണ് ചിത്രം പുറത്തിറങ്ങിയത്. വെനീസ്‌ ചലച്ചിത്ര മേളയില്‍ 'യൂ റിസെമ്പിള്‍ മീ' പ്രദര്‍ശിപ്പിച്ചിരുന്നു. ഈജിപ്ഷ്യന്‍-അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവും അവാര്‍ഡ്‌ ജേതാവും പത്രപ്രവര്‍ത്തകയുമാണ് ദിന അമെര്‍.

Last Updated : Mar 19, 2022, 10:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.