ദി ട്രാന്‍സ്‌പോര്‍ട്ടര്‍ സീരീസ് ഉള്‍പ്പെടെയുള്ള ആക്ഷന്‍ ചിത്രങ്ങളിലൂടെ ഹോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ജേസണ്‍ സ്റ്റാതം നായകാനായ ഏറ്റവും പുതിയ ചിത്രമാണ് 'റാത്ത് ഓഫ് മാൻ'. ഗൈ സ്റ്റുവർട്ട് റിച്ചി സംവിധാനം ചെയ്‌ത ഹോളിവുഡ് ആക്ഷൻ ത്രില്ലർ ചിത്രം ഇന്ത്യയിലും റിലീസിനൊരുങ്ങുകയാണ്. ലയൺസ് ഗേറ്റ് പ്ലേ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തുന്നത്. ജൂലൈ 23 മുതൽ സിനിമ സംപ്രേഷണം ആരംഭിക്കും.
ഷെർലോക്ക് ഹോംസ്, ദി ജെന്‍റിൽമെൻ, സ്‌നാച്ച്, അലാദ്ദിൻ ചിത്രങ്ങളുടെ സംവിധായകനായ ഗൈ റിച്ചി ഒരുക്കിയ റാത്ത് ഓഫ് മാൻ 2021 ഏപ്രിൽ 22ന് റഷ്യ, ഓസ്‌ട്രേലിയ, തായ്‌വാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തിയേറ്ററുകളിൽ ആഗോളതലത്തിൽ റിലീസ് ചെയ്‌തിരുന്നു. ഇതേ വർഷം മെയ് എഴിന് ചിത്രം യുഎസിലും പ്രദർശനത്തിനെത്തി.
-
. @lionsgateplayIN is set to unfold the biggest action thriller of this year with exclusive streaming of #JasonStatham starrer #WrathofMan in #India from July 23rd..
— Ramesh Bala (@rameshlaus) July 21, 2021 " class="align-text-top noRightClick twitterSection" data="
Cast: Holt McCallany, Jeffrey Donovan, Scott Eastwood, Post Malone
Director: Guy Ritchie
#WrathofManonLGP pic.twitter.com/DTaPA4wMPW
">. @lionsgateplayIN is set to unfold the biggest action thriller of this year with exclusive streaming of #JasonStatham starrer #WrathofMan in #India from July 23rd..
— Ramesh Bala (@rameshlaus) July 21, 2021
Cast: Holt McCallany, Jeffrey Donovan, Scott Eastwood, Post Malone
Director: Guy Ritchie
#WrathofManonLGP pic.twitter.com/DTaPA4wMPW. @lionsgateplayIN is set to unfold the biggest action thriller of this year with exclusive streaming of #JasonStatham starrer #WrathofMan in #India from July 23rd..
— Ramesh Bala (@rameshlaus) July 21, 2021
Cast: Holt McCallany, Jeffrey Donovan, Scott Eastwood, Post Malone
Director: Guy Ritchie
#WrathofManonLGP pic.twitter.com/DTaPA4wMPW
ആഗോള റിലീസിൽ മികച്ച കലക്ഷൻ നേടി റാത്ത് ഓഫ് മാൻ
നിരൂപകപ്രശംസ നേടിയ റാത്ത് ഓഫ് മാൻ ലോകമെമ്പാടുമുള്ള റിലീസിലൂടെ ഇതുവരെ 100 മില്യൺ ഡോളർ കലക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിലും സിനിമ നേടിയ വമ്പൻ കലക്ഷനും അംഗീകാരവും ഇന്ത്യയിൽ ഡിജിറ്റൽ റിലീസിലൂടെയും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
Also Read: രണ്ട് പതിറ്റാണ്ടിന്‍റെ ഓർമയിൽ തമിഴ് സിനിമയുടെ രാജരാജചോഴർ
ചിത്രത്തിൽ പാട്രിക്ക് എന്ന ട്രക്ക് ഡ്രൈവറായി വേഷമിട്ട് കൊള്ള നടത്തുന്ന നായകനെയാണ് ജേസണ്‍ സ്റ്റാതം അവതരിപ്പിച്ചത്. ഹോൾട്ട് മക്കല്ലാനി, സ്കോട്ട് ഈസ്റ്റ്‌വുഡ് എന്നിവരാണ് റാത്ത് ഓഫ് മാനിലെ മറ്റ് പ്രധാന താരങ്ങൾ.