മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് തമിഴിലെ സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകന്‍ എ.ആര്‍ മുരുകദോസ്. മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ആലത്തൂര്‍ സ്വദേശി പ്രണവിനോടൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടാണ് മുരുകദോസ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്. എന്തൊരു മനുഷ്യനാണ് എന്ന ക്യാപ്ഷനോടെയാണ് മുഖ്യമന്ത്രിയുടെയും പ്രണവിന്‍റെയും ചിത്രങ്ങള്‍ മുരുകദോസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
-
What a Man 👏👏👏💐 https://t.co/J3QIGcjak9
— A.R.Murugadoss (@ARMurugadoss) November 12, 2019 " class="align-text-top noRightClick twitterSection" data="
">What a Man 👏👏👏💐 https://t.co/J3QIGcjak9
— A.R.Murugadoss (@ARMurugadoss) November 12, 2019What a Man 👏👏👏💐 https://t.co/J3QIGcjak9
— A.R.Murugadoss (@ARMurugadoss) November 12, 2019
കഴിഞ്ഞ ദിവസം ആലത്തൂര്‍ സ്വദേശി പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. ഇരുകൈകളും ഇല്ലാതിരുന്ന പ്രണവ് വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെ സമ്പാദിച്ച തുകയാണ് തന്‍റെ പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.പ്രണവിന് ജന്മനാ ഇരുകൈകളുമില്ല. പ്രണവിനെ പരിചയപ്പെടുന്നതിന്‍റെയും ദുരാതശ്വാസ നിധി സ്വീകരിക്കുന്നതിന്‍റെയും ചിത്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് തന്‍റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചത്.
'രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഹൃദയസ്പര്‍ശിയായ ഒരു അനുഭവം ഉണ്ടായി' എന്ന കുറിപ്പോടെയായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിക്കൊപ്പം കാല്‍കൊണ്ട് സെല്‍ഫിയെടുക്കുകയും കാല്‍കൊണ്ട് തന്നെ ഹസ്തദാനം നല്‍കുകയും ചെയ്യുന്ന പ്രണവിന്‍റെ ചിത്രങ്ങള്‍ നിമിഷനേരംകൊണ്ടാണ് വൈറലായിരുന്നു.