ഓസ്ട്രേലിയൻ മണ്ണില്‍ ഓസീസ് ടീമിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കിയത് ഓരോ ഇന്ത്യക്കാരനും അഭിമാനം ഇരട്ടിയായ നിമിഷമായിരുന്നു. നായകന്‍ വിരാട് കോലിയില്ലാതെ പരിചയ സമ്പന്നത കുറഞ്ഞ അംഗങ്ങളുള്ള ടീമുമായി ഇന്ത്യ നടത്തിയത് മിന്നുന്ന പ്രകടനം. പരമ്പര ജയിച്ച സന്തോഷം ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം തന്നെ ആഘോഷിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്.
- " class="align-text-top noRightClick twitterSection" data="
">
ഇന്ത്യന്‍ ടീം അംഗങ്ങളായ ജസ്പ്രീത് ബുംമ്ര, ചേതേശ്വര്‍ പുജാര എന്നിവര്‍ക്കൊപ്പം ദുബായ് വിമാനത്താവളത്തില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ചതിന്‍റെ സന്തോഷം വിവേക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. 'ബ്രേക്ക്‌ഫാസ്റ്റ് വിത്ത് ദി ചാമ്പ്യന്‍സ്' എന്നാണ് ഫോട്ടോയ്‌ക്ക് തലക്കെട്ടായി വിവേക് കുറിച്ചത്. 'തുടര്‍ന്നും നിങ്ങള്‍ ഇന്ത്യയ്‌ക്ക് അഭിമാനമാവുക' എന്നും വിവേക് കുറിച്ചു. പരമ്പര വിജയിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ വഴി സൗത്ത് ഇന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ 32 വർഷമായി ഗാബയില്‍ തോല്‍വി അറിഞ്ഞിട്ടില്ല എന്ന ഓസ്ട്രേലിയൻ ടീമിന്‍റെ റെക്കോഡാണ് ഇന്ത്യന്‍ ടീം തകർത്തത്. ഇന്ത്യയ്ക്ക് മുന്നില്‍ മൂന്ന് വിക്കറ്റിന്‍റെ തോല്‍വിയായിരുന്നു ഓസീസിന്. ടെസ്റ്റ് മത്സരങ്ങളുടെ അഞ്ചാം ദിനം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണ് ഇന്ത്യ ഗാബയില്‍ നേടിയത്. ഇന്ത്യയുടെ 325 എന്ന സ്കോറിന് മുന്നിലുള്ളത് വിൻഡീസ് 1984ല്‍ ഇംഗ്ലണ്ടിന് എതിരെ നേടിയ 344 റൺസും 1948ല്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിന് എതിരെ നേടിയ 404 റൺസും മാത്രം. ആദ്യ ടെസ്റ്റ് തോറ്റ ശേഷം ഇന്ത്യ ഒരു പരമ്പര സ്വന്തമാക്കുന്നത് ആദ്യം.
റോസി; ദി സഫ്രോണ്‍ ചാപ്റ്ററാണ് ഇനി പുറത്തിറങ്ങാനുള്ള വിവേക് ഒബ്‌റോയ് സിനിമ. വിവേക് തന്നെയാണ് സിനിമ നിര്‍മിക്കുന്നതും. മലയാള സിനിമ ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തി മലയാളി പ്രേക്ഷകരെ സ്വന്തമാക്കിയ നടന്‍ കൂടിയാണ് വിവേക് ഒബ്റോയ്.