മലയാളത്തിന്‍റെ താരപുത്രൻ പ്രണവ് മോഹന്‍ലാലിന്‍റെ 31-ാം ജന്മദിനമാണിന്ന്. പിറന്നാളോടനുബന്ധിച്ച് സുഹൃത്തും സംവിധായകനുമായി വിനീത് ശ്രീനിവാസൻ താരത്തിനും ആരാധകർക്കുമായി ഒരു പിറന്നാൾ സമ്മാനം പങ്കുവച്ചിരിക്കുയാണ്.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ജന്മദിനാശംസ അറിയിച്ചത്. കയ്യിൽ കാമറയുമായി ഒരു ഫോട്ടോ ക്ലിക്കിനായി നിൽക്കുന്ന പ്രണവിനെയാണ് പോസ്റ്ററിൽ കാണുന്നത്.
- " class="align-text-top noRightClick twitterSection" data="">
'അപ്പുവിനെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. എന്നാൽ സിനിമ പുറത്തിറങ്ങി ആളുകൾ ഇത് കാണുന്നത് വരെ ഞാൻ കാത്തിരിക്കുകയാണ്. ഇപ്പോൾ തൽക്കാലം ഈ പോസ്റ്റർ ഇവിടെ പങ്കുവക്കുന്നു!!! ഹാപ്പി ബർത്ത്‌ഡേ പ്രിയപ്പെട്ട പ്രണവ് മോഹൻലാൽ,' പോസ്റ്ററിനൊപ്പം വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.
വിനീതിനും പ്രണവിനുമൊപ്പം കല്യാണിയും ദർശനയും
ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്ന നിവിൻ പോളി ചിത്രത്തിന് അഞ്ച് വർഷങ്ങൾക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ഹൃദയത്തിൽ കല്യാണി പ്രിയദര്‍ശനും ദർശന രാജേന്ദ്രനുമാണ് നായികമാർ. അജു വര്‍ഗീസ്, വിജയരാഘവന്‍, അരുണ്‍ കുര്യന്‍, ബൈജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
More Read: 'ഹൃദയം' പാട്ടുകളാല്‍ സമ്പന്നമായിരിക്കുമെന്ന് വിനീത് ശ്രീനിവാസന്‍
15 പാട്ടുകൾ ഉൾപ്പെടുത്തിയുള്ള ചിത്രത്തിന്‍റെ സംഗീത സംവിധായകൻ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. നാൽപത് വർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് നിർമാണത്തിലേക്ക് തിരിച്ചെത്തുന്നതും ഹൃദയത്തിലൂടെയാണ്.
മലയാളസിനിമയുടെ തൊണ്ണൂറുകളിലെ ഹിറ്റ് ടീമായിരുന്ന പ്രിയദർശൻ- മോഹൻലാൽ- ശ്രീനിവാസൻ കോമ്പോയുടെ പുതിയ തലമുറ ആദ്യമായി ഒരു ചിത്രത്തിന് ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.