മലയാളത്തിന് ലഭിച്ച മികവുറ്റ നടന്മാരില്‍ പ്രധാനിയായിരുന്ന പ്രിയ നടന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് നാല് വര്‍ഷം പിന്നിടുകയാണ്. ആ മണി നാദം എന്നന്നേക്കുമായി നിലച്ചുവെന്ന് ഇന്നും മലയാളികള്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ഈ ചാലക്കുടിക്കാരന്‍ മലയാള സിനിമാ പ്രേമികള്‍ക്ക് അത്ര പ്രിയപ്പെട്ടവനായിരുന്നു. വില്ലനായാലും നായകനായാലും സഹനടനായാലും ഹാസ്യനടനായാലും വിസ്മയിപ്പിക്കുന്ന കലാകാരന്‍ അതായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്‍റെ നാലാം ചരമവാര്‍ഷികത്തില്‍ ഓര്‍മകുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.
'മണി യാത്രയായിട്ട് നാല് വർഷം.മലയാളസിനിമയും മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത കഴിവുറ്റ കലാകാരനായിരുന്നു കലാഭവൻ മണി. തന്‍റെ ദുഖങ്ങളും, സ്വപ്നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും ഒക്കെ പച്ചയായി തുറന്നുപറഞ്ഞിരുന്ന ആ മനുഷ്യസ്നേഹി തികച്ചും വ്യത്യസ്തനായിരുന്നു. ആദരാഞ്ജലികൾ.' വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
കലാഭവന്‍ മണിയുടെ കരിയറില്‍ പൊന്‍തൂവലായി മാറിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ വിനയന്‍റെ സംവിധാനത്തില്‍ പിറന്നതായിരുന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മണിക്ക് മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. മരണശേഷം കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതിയും മികച്ച പ്രതികരണം നേടിയിരുന്നു. വിനയന് പുറമെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സംവിധായകരുടെ സംഘടനയായ ഫെഫ്ക തുടങ്ങിയവരും കലാഭവന്‍ മണിയെ അനുസ്മരിച്ചു.