ETV Bharat / sitara

വിക്രമിന്‌ ഗാന്ധിയന്‍ തത്വങ്ങള്‍ പിന്തുടരാന്‍ ആകുമോ? - Vikram Dhruv Vikram movie

Vikram movie Mahaan teaser: ഗാന്ധി മഹാനായി വിക്രം. വിക്രമിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മഹാന്‍റെ' ടീസര്‍ പുറത്തിറങ്ങി.

വിക്രമിന്‌ ഗാന്ധിയന്‍ തത്വങ്ങള്‍ പിന്തുടരാന്‍ ആകുമോ?  Vikram movie Mahaan teaser  ഗാന്ധി മഹാനായി വിക്രം  'മഹാന്‍റെ' ടീസര്‍ പുറത്തിറങ്ങി  Vikram 60th movie  Vikram Dhruv Vikram movie  Mahaan release
വിക്രമിന്‌ ഗാന്ധിയന്‍ തത്വങ്ങള്‍ പിന്തുടരാന്‍ ആകുമോ?
author img

By

Published : Jan 31, 2022, 4:59 PM IST

Vikram movie Mahaan teaser: ചിയാന്‍ വിക്രമും മകന്‍ ധ്രുവ്‌ വിക്രമും ആദ്യമായി ഒന്നിക്കുന്ന 'മഹാന്‍റെ' ടീസര്‍ പുറത്ത്‌. 2.08 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ടീസറിലുടനീളം വിക്രമാണ് നിറഞ്ഞു നില്‍ക്കുന്നത്‌. വ്യത്യസ്‌ത രൂപത്തിലും ഭാവത്തിലുമാണ് ടീസറില്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്‌. ടീസറിന്‍റെ ഒടുവില്‍ ധ്രുവിനെയും കാണാം.

Vikram Dhruv Vikram movie: കാര്‍ത്തക്‌ സുബ്ബരാജ്‌ ഒരുക്കുന്ന ചിത്രത്തില്‍ ഗുണ്ടയുടെ വേഷത്തിലാണ്‌ വിക്രം പ്രത്യക്ഷപ്പെടുന്നത്‌. ഗാന്ധി മഹാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്നത്‌. ദാദാ എന്ന കഥാപാത്രത്തെ ധ്രുവും അവതരിപ്പിക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

Vikram 60th movie: വിക്രമിന്‍റെ 60ാമത്തെ ചിത്രം കൂടിയാണ് 'മഹാന്‍'. സിമ്രാനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. ബോബി സിംബ, വാണി ഭോജന്‍, സനാത്‌ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. 'മാരി 2', 'ഭാസ്‌കര്‍ ഒരു റാസ്‌കല്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവും ചിത്രത്തില്‍ വേഷമിടുന്നു.

സന്തോഷ്‌ നാരായണനാണ് സംഗീതം. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോയുടെ ബാനറില്‍ ലളിത്‌ കുമാറാണ് നിര്‍മാണം.

Mahaan release: ചെന്നൈ പശ്ചാത്തലമാക്കിയുള്ള ഗ്യാങ്‌സ്‌റ്റര്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്‌. ഫെബ്രുവരി 10ന്‌ ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.

Also Read: പണ്ട്‌ കത്ത്‌ തന്ന പോസ്‌റ്റ്മാന്‍റെ പ്രാര്‍ഥന! കര്‍ണാടക സര്‍ക്കാര്‍ സര്‍വീസില്‍ ചാക്കോച്ചന്‌ ജോലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.