ETV Bharat / sitara

തെലുങ്ക് സിനിമാ താരം വിജയശാന്തി ബിജെപിയിൽ ചേർന്നു - amit shah meeting with telugu actress

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഞായറാഴ്‌ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് ന്യൂഡൽഹിയിൽ വച്ചാണ് വിജയശാന്തി ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്

vijayashanthi  വിജയശാന്തി ബിജെപിയിൽ ചേർന്നു വാർത്ത  തെലുങ്ക് താരം വിജയശാന്തി വാർത്ത  ന്യൂഡൽഹി വാർത്ത  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാർത്ത  വിജയശാന്തി ബിജെപിയുടെ അംഗത്വം സ്വീകരിച്ചു വാർത്ത  vijayashanthi joined bjp today news  amit shah meeting with telugu actress  actor turned politician telugu
തെലുങ്ക് താരം വിജയശാന്തി ബിജെപിയിൽ ചേർന്നു
author img

By

Published : Dec 7, 2020, 4:58 PM IST

ന്യൂഡൽഹി: തെലുങ്ക് താരം വിജയശാന്തി ബിജെപിയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഞായറാഴ്‌ച കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇന്ന് വിജയശാന്തി ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. 2014ൽ കോൺഗ്രസിൽ ചേർന്ന താരം കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർട്ടി പ്രവർത്തനങ്ങളിലും പരിപാടികളിലും സജീവമായിരുന്നില്ല.

തുടർന്ന്, ബിജെപിയില്‍ ചേരുന്നതിനായി കഴിഞ്ഞ ആഴ്‌ച കോൺഗ്രസിൽ നിന്ന് രാജി വച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡിക്കും ബിജെപി തെലങ്കാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനുമൊപ്പം അമിത് ഷായെ കണ്ട ശേഷം ഇന്ന് ന്യൂഡൽഹിയിൽ വച്ചാണ് താരം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്.

ബിജെപിക്കൊപ്പമായിരുന്നു തെലുങ്ക് നടി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എന്നാൽ, പിന്നീട് ടി‌ആർ‌എസ് പാർട്ടിയിൽ ചേർന്ന വിജയശാന്തി തെലങ്കാന സംസ്ഥാനം രൂപപ്പെടുന്നതിന് മുമ്പായി കോൺഗ്രസിൽ അംഗമാവുകയായിരുന്നു. കോൺഗ്രസിന്‍റെ പ്രവർത്തനങ്ങളിൽ സംതൃപ്‌തയല്ലെന്നും ഡൽഹിയിൽ വെച്ച് അമിത്‌ ഷാ പങ്കെടുക്കുന്ന പരിപാടിയിലാകും ബിജെപിയിൽ ചേരുകയെന്നും കഴിഞ്ഞ മാസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.