ETV Bharat / sitara

വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രം '19 (1)(എ)'

author img

By

Published : Nov 4, 2020, 10:58 AM IST

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നിത്യാ മേനോൻ എന്നിവർക്കൊപ്പം നടൻ ഇന്ദ്രജിത്തും ഇന്ദ്രൻസും അഭിനയിക്കും

Vijay Sethupathi Second Malayalam Movie 19 (1) (A) title poster out now  വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രം  മലയാള ചിത്രം '19 (1)(എ)'  Vijay Sethupathi Second Malayalam Movie 19 (1) (A)  Malayalam Movie 19 (1) (A) title poster out now  തമിഴ്‌താരം വിജയ് സേതുപതി  വിജയ് സേതുപതി നിത്യാ മേനോൻ
വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രം '19 (1)(എ)'

എറണാകുളം: തമിഴ്‌താരം വിജയ് സേതുപതി, നിത്യാ മേനോൻ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നിത്യാ മേനോൻ എന്നിവർക്കൊപ്പം നടൻ ഇന്ദ്രജിത്തും ഇന്ദ്രൻസും അഭിനയിക്കും. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സലീം അഹമ്മദിനൊപ്പം ആദാമിന്‍റെ മകൻ അബു, കുഞ്ഞനന്തന്‍റെ കട, പത്തേമാരി എന്നീ സിനിമകളിൽ സഹ സംവിധായികയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഇന്ദു.വി.എസ്.

ജയറാം നായകനായ മാർകോണി മത്തായി എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറിയത്. ചിത്രത്തില്‍ ഗസ്റ്റ് റോളിലാണ് വിജയ് എത്തിയത്. കഴിഞ്ഞ വർഷം തന്നെ സിനിമയുടെ ആദ്യഘട്ട ജോലികൾ ആരംഭിച്ചിരുന്നു. വിജയ് സേതുപതിയും നിത്യാ മേനോനും സിനിമയുടെ ഭാഗമാകാൻ സമ്മതം അറിയിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. നിലവിലെ സാമൂഹിക രാഷ്‌ട്രീയ സാഹചര്യങ്ങൾക്ക് സമാനമായ കഥയാണ് സിനിമയുടെതെന്ന് ഇന്ദ്രജിത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കോളാമ്പി, ആറാം തിരുകല്‍പ്പന എന്നീ സിനിമകൾക്ക് ശേഷം നിത്യാ മേനോൻ അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണിത്. സിനിമയുടെ ചിത്രീകരണം പൂർണമായും കേരളത്തിൽ തന്നെയായിരിക്കും. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഒരുപാട് കഥാപാത്രങ്ങൾ ഇല്ലാത്തതിനാൽ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമയുടെ ചിത്രീകരണം സാധ്യമാണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്‍റോ ജോസഫ് നിർമിക്കുന്ന സിനിമയുടെ ഛായാഗ്രഹകന്‍ മനീഷ് മാധവനാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.