ETV Bharat / sitara

വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; നായിക നിത്യാ മേനോന്‍

നവാഗത സംവിധായിക ഇന്ദു വി.എസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സലീം അഹമ്മദിനൊപ്പം ആദാമിന്‍റെ മകൻ അബു, കുഞ്ഞനന്തന്‍റെ കട, പത്തേമാരി എന്നീ സിനിമകളിൽ സഹ സംവിധായികയായി ഇന്ദു വി.എസ് പ്രവർത്തിച്ചിട്ടുണ്ട്

Vijay Sethupathi returns to Malayalam  heroine Nitya Menon  Nitya Menon and Vijay Sethupathi  നവാഗത സംവിധായിക ഇന്ദു വി.എസ്  വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്  നിത്യാ മേനോന്‍ സിനിമകള്‍
വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്, നായിക നിത്യാ മേനോന്‍
author img

By

Published : Oct 16, 2020, 1:12 PM IST

എറണാകുളം: ജയറാം നായകനായ മാർകോണി മത്തായിയില്‍ ഒരു ക്യാമിയോ വേഷം ചെയ്‌ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച തെന്നിന്ത്യൻ താരം വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു. താരത്തിന്‍റെ രണ്ടാമത്തെ മലയാള സിനിമയിൽ നായികയായി എത്തുന്നത് നിത്യാ മോനോനാണ്. നവാഗത സംവിധായിക ഇന്ദു വി.എസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സലീം അഹമ്മദിനൊപ്പം ആദാമിന്‍റെ മകൻ അബു, കുഞ്ഞനന്തന്‍റെ കട, പത്തേമാരി എന്നീ സിനിമകളിൽ സഹ സംവിധായികയായി ഇന്ദു വി.എസ് പ്രവർത്തിച്ചിട്ടുണ്ട്.

വിജയ് സേതുപതി ഈ സിനിമയുടെ കഥ കേട്ട് സിനിമയുടെ ഭാഗമാകാൻ സമ്മതിച്ചിട്ട് ഏകദേശം ഒന്നര വർഷവും, നിത്യാമേനോൻ സമ്മതം അറിയിച്ചിട്ട് ഒരുവർഷവും കഴിഞ്ഞു. ഈ വർഷം ആദ്യം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. കൊവിഡ് മഹാമാരി മൂലം ഷൂട്ടിങ് നീട്ടിവെക്കുകയായിരുന്നുവെന്ന് സംവിധായിക ഇന്ദു വി.എസ് പറഞ്ഞു. സിനിമയുടെ പേരോ മറ്റ്‌ അഭിനേതാക്കളുടെ വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോളാമ്പി, ആറാം തിരുകല്‍പ്പന എന്നീ സിനിമകൾക്ക് ശേഷം നിത്യാമേനോൻ അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണിത്. സിനിമയുടെ ചിത്രീകരണം പൂർണമായും കേരളത്തിലായിരിക്കും. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്‍റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹകൻ മനീഷ് മാധവനാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.