നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ വിജയ്, വിജയ് സേതുപതി സിനിമ മാസ്റ്റര്‍ തമിഴ്‌നാട്ടില്‍ മാത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 50 കോടി രൂപ. ലോകേഷ് കനഗരാജ് സംവിധാനം ചെയ്‌ത സിനിമ ഇപ്പോള്‍ തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ബോളിവുഡില്‍ നിന്നും ഇപ്പോള്‍ വരുന്ന പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാസ്റ്ററിന് ഉടന്‍ ഹിന്ദി റീമേക്ക് ഉണ്ടായേക്കും. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഇക്കാര്യം സംബന്ധിച്ച് ട്വീറ്റ് ചെയ്‌തത്.
-
IT'S OFFICIAL... #MASTER #HINDI REMAKE... #Master - starring #Vijay and #VijaySethupathi - will now be remade in #Hindi... Endemol Shine India, Murad Khetani [Cine1 Studios] and 7 Screen Studio will produce the #Hindi adaptation... Casting for #Hindi remake will commence soon. pic.twitter.com/K0L5tWtg9r
— taran adarsh (@taran_adarsh) January 15, 2021 " class="align-text-top noRightClick twitterSection" data="
">IT'S OFFICIAL... #MASTER #HINDI REMAKE... #Master - starring #Vijay and #VijaySethupathi - will now be remade in #Hindi... Endemol Shine India, Murad Khetani [Cine1 Studios] and 7 Screen Studio will produce the #Hindi adaptation... Casting for #Hindi remake will commence soon. pic.twitter.com/K0L5tWtg9r
— taran adarsh (@taran_adarsh) January 15, 2021IT'S OFFICIAL... #MASTER #HINDI REMAKE... #Master - starring #Vijay and #VijaySethupathi - will now be remade in #Hindi... Endemol Shine India, Murad Khetani [Cine1 Studios] and 7 Screen Studio will produce the #Hindi adaptation... Casting for #Hindi remake will commence soon. pic.twitter.com/K0L5tWtg9r
— taran adarsh (@taran_adarsh) January 15, 2021
കൊവിഡിന് ശേഷം കേരളത്തിലെ തിയേറ്ററുകള്‍ അടക്കം തുറന്നത് മാസ്റ്ററിന്‍റെ ഗംഭീര റിലീസോടെയായിരുന്നു. വിജയ് കോളജ് അധ്യാപകനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ ദളപതിയുടെ വില്ലന്‍. മാളവിക മോഹനാണ് നായിക. മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് മാസ്റ്റര്‍. എക്‌സ്ബി ക്രിയേറ്ററിന്‍റെ ബാനറിൽ സേവ്യർ ബ്രിട്ടോയാണ് ചിത്രത്തിന്‍റെ നിര്‍മാണം. സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വിജയ്‌യുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം ദളപതി 65 ആണ്. സിനിമ സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ് കുമാറാണ്. പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമ നിര്‍മിക്കുന്നത് സണ്‍ പിക്ചേഴ്‌സാണ്. സര്‍ക്കാറാണ് ഇതിന് മുമ്പ് സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച വിജയ് സിനിമ. വിജയ്‌യും നെല്‍സണ്‍ ദിലീപ് കുമാറും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയായിരിക്കും ദളപതി 65. കൊലമാവ് കോകില എന്ന നയന്‍താര ചിത്രത്തിന്‍റെ സംവിധായകനാണ് നെല്‍സണ്‍ ദിലീപ് കുമാര്‍.