ETV Bharat / sitara

ഫാന്‍ ബോയ് മൊമന്‍റ് ഷെയര്‍ ചെയ്‌ത് ക്രിക്കറ്റര്‍ വരുണ്‍ ചക്രവര്‍ത്തി - വിജയ് മാസ്റ്റര്‍

വിജയ്‌യുടെ ചെന്നൈയിലെ ഓഫീസിലെത്തി സന്ദര്‍ശിച്ച കാര്യം വരുണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൂടാതെ വിജയ്ക്കൊപ്പമുള്ള ഒരു ചിത്രവും വരുണ്‍ പങ്കുവെച്ചിട്ടുണ്ട്

Varun Chakravarthy enjoys a fanboy moment with Thalapathy Vijay  Varun Chakravarthy enjoys a fanboy moment  Varun Chakravarthy  Varun Chakravarthy Vijay  ക്രിക്കറ്റര്‍ വരുണ്‍ ചക്രവര്‍ത്തി  വരുണ്‍ ചക്രവര്‍ത്തി വിജയ്  വിജയ് മാസ്റ്റര്‍  ലോകേഷ് കനകരാജ് വരുണ്‍ ചക്രവര്‍ത്തി
ഫാന്‍ ബോയ് മൊമന്‍റ് ഷെയര്‍ ചെയ്‌ത് ക്രിക്കറ്റര്‍ വരുണ്‍ ചക്രവര്‍ത്തി
author img

By

Published : Nov 18, 2020, 4:43 PM IST

ദളപതി വിജയ്‌യുടെ കടുത്ത ആരാധകനായ ക്രിക്കര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫാന്‍ ബോയ് മൊമന്‍റാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍റിങ്. വിജയ്‌യുടെ കടുത്ത ആരാധകനാണ് താനെന്നും അദ്ദേഹത്തെ നേരില്‍ കാണാന്‍ ഒരുപാട് ആഗ്രഹിക്കുന്നതായും വരുണ്‍ ചക്രവര്‍ത്തി പലതവണ പറഞ്ഞിട്ടുള്ളതാണ്. വിജയ്‌യുടെ മാനേജറുമായി ബന്ധപ്പെട്ട് അങ്ങനെ ആ ആഗ്രഹം വരുണ്‍ സാധിച്ചെടുത്തു. വിജയ്‌യുടെ ചെന്നൈയിലെ ഓഫീസിലെത്തി സന്ദര്‍ശിച്ച കാര്യം വരുണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൂടാതെ വിജയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും വരുണ്‍ പങ്കുവെച്ചിട്ടുണ്ട്. മാസ്റ്റര്‍ റിലീസിനായുള്ള കാത്തിരിപ്പിലാണ് താനെന്നും വരുണ്‍ പറയുന്നു. കൂടാതെ മാസ്റ്റര്‍ സിനിമയുടെ ഒരു പോസ്റ്ററിലെ ലുക്ക് റീക്രിയേറ്റ് ചെയ്‌ത് കൊണ്ടുള്ള ഫോട്ടോയും വരുണ്‍ പങ്കുവെച്ചിട്ടുണ്ട്.

  • ரசிகனை ரசிக்கும் தலைவா #master pic.twitter.com/q7WE7ZI2Be

    — செல்வராஜ் விருதுநகர் மாவட்ட தளபதி பக்தன் (@RBb9cgeLnxdiSsq) November 17, 2020 " class="align-text-top noRightClick twitterSection" data=" ">

ലോകേഷ് കനകരാജ് കൈതി എന്ന കാര്‍ത്തി ചിത്രത്തിന് ശേഷം സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് മാസ്റ്റര്‍. ദീപാവലി ദിനത്തിലാണ് വിജയ്‌യുടെ മാസ്റ്ററിന്‍റെ ടീസര്‍ പുറത്തിറങ്ങിയത്. വലിയ തരംഗമാണ് യുട്യൂബില്‍ മാസ്റ്റര്‍ ടീസര്‍ സൃഷ്ടിച്ചത്. മാളവിക മോഹന്‍ നായികയായ ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍. സിനിമയിലെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു. ഉടന്‍ തന്നെ തിയേറ്റര്‍ റിലീസായി ചിത്രം പുറത്തിറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.