പൗരത്വ നിയമഭേദഗതി നിയമത്തിന് എതിരായ സമരത്തില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മലയാളത്തിൽ പുതുതായിറങ്ങുന്ന ചിത്രം വാങ്ക്. പ്രശസ്‌ത സംവിധായകൻ വി.കെ പ്രകാശിന്‍റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന 'വാങ്ക്' എന്ന ചിത്രത്തിലെ ഒരു രംഗം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ജെഎൻയുവിലെ അക്രമത്തിൽ അണിയറപ്രവർത്തകർ പ്രതികരിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
എനിക്ക് ജെഎന്‍യുവിൽ പഠിക്കാനാണ് താൽപര്യമെന്ന് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലൂടെ അനശ്വര രാജൻ പറയുമ്പോൾ, അതൊരു വെടക്ക് കോളജല്ലെയെന്നാണ് ചോദ്യം. ജവഹർലാൽ നെഹ്‌റുവിന്‍റെ പേരുള്ളതുകൊണ്ടാണോ എന്ന മറുചോദ്യത്തിലൂടെ സീൻ അവസാനിക്കുന്നു. 'ഞങ്ങൾ ജെഎന്‍യുവിനൊപ്പം' എന്ന് കുറിച്ചുകൊണ്ടാണ്' വാങ്ക് ടീം ' വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
ട്രെന്‍ഡ്‌സിന്‍റെ ബാനറില്‍ സിറാജുദീനും ശബീർ പഠാനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് നവാഗതയായ ശബ്‌ന മുഹമ്മദാണ്. അര്‍ജുന്‍ രവി ഛായാഗ്രഹണവും ഔസേപ്പച്ചൻ സംഗീതവും നിർവ്വഹിക്കുന്നുണ്ട്.