എറണാകുളം: പിറന്നാൾ ദിനത്തിൽ 'ബ്രൂസ് ലീ'യുടെ വരവറിയിച്ച് ഉണ്ണിമുകുന്ദൻ. എട്ട് വർഷത്തിന് മുമ്പ് പുറത്തിറങ്ങിയ മല്ലുസിംഗിന് ശേഷം ഉണ്ണിമുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും ചേർന്നാണ് 'ബ്രൂസ് ലീ'യുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്‌തത്. 25 കോടി ബജറ്റിൽ ആക്ഷൻ എന്‍റർടെയ്‌നറായാണ് ചിത്രം ഒരുക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
100 കോടി ക്ലബ്ബിൽ ഇടംപിടിച്ച മോഹൻലാലിന്‍റെ പുലിമുരുകൻ, മമ്മൂട്ടിയുടെ മധുര രാജ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. യുവനടൻ ഉണ്ണിമുകുന്ദനെയും സംവിധായകൻ ആക്ഷൻ ഹീറോയായാണ് ബ്രൂസ് ലീയിൽ അവതരിപ്പിക്കുന്നത്. ഉണ്ണിമുകുന്ദൻ ഫിലിംസിന്‍റെ ബാനറിൽ നടൻ ഉണ്ണിമുകുന്ദൻ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്. പുലിമുരുകൻ, മധുരരാജ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ഉദയകൃഷ്ണയാണ് ബ്രൂസ് ലീയുടെ രചന. ഷാജി കുമാറാണ് ഛായാഗ്രാഹകൻ. അടുത്ത വർഷം ബ്രൂസ് ലീയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാനാണ് ഉണ്ണിമുകുന്ദന്‍റെ മറ്റൊരു പുതിയ ചിത്രം.