ETV Bharat / sitara

നടി പായൽ ഘോഷിന് നേരെ ആസിഡ് ആക്രമണത്തിന് ശ്രമം; താരത്തെ വീട്ടിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

മുഖം മൂടി അണിഞ്ഞെത്തിയ പുരുഷന്മാർ തന്നെ ആക്രമിച്ചെന്നും അവരുടെ കൈവശം ആസിഡ് കുപ്പികളുണ്ടായിരുന്നുവെന്നും പായൽ ഘോഷ്. താരത്തിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

author img

By

Published : Sep 22, 2021, 10:16 AM IST

പായൽ ഘോഷ് വാർത്ത  കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ വാർത്ത  കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പായൽ വാർത്ത  ഹിന്ദി നടി ആസിഡ് ആക്രമണം പായൽ ഘോഷ് വാർത്ത  actress payal ghosh suspected acid attack news  payal ghosh news  payal ghosh ramdas athawale news latest  acid attack payal ghosh news
പായൽ ഘോഷ്

നടി പായൽ ഘോഷിനെ നേരെ ആസിഡ് ആക്രമണത്തിന് ശ്രമമുണ്ടായതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഞായറാഴ്‌ച രാത്രി 10 മണിയോടെ ഇരുമ്പ് ദണ്ഡുമായി മുഖം മൂടി അണിഞ്ഞെത്തിയ പുരുഷന്മാർ തന്നെ ആക്രമിച്ചെന്നും അവരുടെ കൈവശം ആസിഡ് കുപ്പികളുണ്ടായിരുന്നുവെന്നുമാണ് പായൽ ഘോഷ് വെളിപ്പെടുത്തിയത്.

മുംബൈയിൽ വച്ച് നടിക്ക് നേരെയുണ്ടായ അക്രമസംഭവം അറിഞ്ഞ് താരത്തിനെ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ സന്ദർശിച്ചു. കേന്ദ്രമന്ത്രി തന്നെ വീട്ടിൽ വന്ന് കണ്ട് കാര്യങ്ങൾ വിശദമായി അന്വേഷിച്ചുവെന്നും അദ്ദേഹത്തിന്‍റെ സ്‌നേഹത്തിനും കരുതലിനും അങ്ങേയറ്റം നന്ദി പറയുന്നതായും പായൽ ഘോഷ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. രാംദാസ് അത്താവാലെയോടൊപ്പമുള്ള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

Also Read: രാജ് കുന്ദ്ര ജയിൽ വിട്ടു; 50,000 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെ ജാമ്യം

അജ്ഞാതർ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്‌ക്ക് ഇടിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും തന്‍റെ തലയ്‌ക്കും കയ്യിനും മർദ്ദനമേറ്റെന്നുമാണ് താരം പറഞ്ഞത്. ഭയന്ന് നിലവിളിച്ചപ്പോൾ അക്രമികൾ പിന്മാറുകയായിരുന്നെന്നും സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പായൽ വിശദമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.