ETV Bharat / sitara

കൊവിഡ് വൈറസിനെ കുറിച്ചുള്ള സാധികയുടെ പോസ്റ്റ് വ്യാജമെന്ന് യൂണിസെഫ്

കൊവിഡ് 19ന്‍റെ ചില കണക്കുകള്‍ വിവരിച്ചുകൊണ്ടായിരുന്നു സാധികയുടെ പോസ്റ്റ്

UNICEF calls coronavirus post by Malayalam TV celebrity fake  സാധികയുടെ കൊറോണ വൈറസിനെ കുറിച്ചുള്ള പോസ്റ്റ് വ്യാജം-യൂണിസെഫ്  സാധിക വേണുഗോപാല്‍  യൂണിസെഫ്  കൊറോണ  UNICEF calls coronavirus post  Malayalam TV celebrity fake
സാധികയുടെ കൊറോണ വൈറസിനെ കുറിച്ചുള്ള പോസ്റ്റ് വ്യാജം-യൂണിസെഫ്
author img

By

Published : Mar 9, 2020, 3:00 PM IST

മാര്‍ച്ച്‌ നാലിന് ടെലിവിഷന്‍ അവതാരികയും നടിയുമായ സാധിക വേണുഗോപാല്‍ പങ്കുവെച്ച പോസ്റ്റ് വ്യാജമാണെന്ന് അറിയിച്ച് യൂണിസെഫ് രംഗത്ത്. കൊവിഡ് 19ന്‍റെ ചില കണക്കുകള്‍ വിവരിച്ചുകൊണ്ടായിരുന്നു സാധികയുടെ പോസ്റ്റ്. യൂണിസെഫിനെ ഉദ്ധരിച്ചുകൊണ്ടാണ് ഈ പോസ്റ്റിട്ടത്. യൂണിസെഫ് ട്വിറ്ററിലൂടെയാണ് സാധികയുടെ പോസ്റ്റ് വ്യാജമാണെന്ന് അറിയിച്ചത്. 'താഴെകൊടുത്തിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് യൂണിസെഫ് ജനങ്ങളോട് പറയാനാഗ്രഹിക്കുന്നുവെന്നാണ്' യൂണിസെഫ് പോസ്റ്റ് ചെയ്തത്.

യൂണിസെഫ് കംബോഡിയയുടെ പോസ്റ്റിന് ലേഖകനില്ല. യൂണിസെഫിന്‍റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം പിന്തുടരണമെന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസിന് 400-500 മൈക്രോ വലിപ്പമാണുള്ളതെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് സാധിക ഷെയര്‍ ചെയ്തത്. ഇതിനെതിരെയാണ് യൂണിസെഫ് രംഗത്തുവന്നത്. അതേസമയം സാധിക വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. 'താനല്ല ഫേസ്ബുക്കിലെ ഒഫീഷ്യല്‍പേജ് കൈകാര്യം ചെയ്യുന്നത്, താന്‍റെ അറിവോടെയായിരുന്നില്ല ആ പോസ്റ്റ്... എങ്കിലും ഞാന്‍ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എല്ലാവരും ക്ഷമിക്കണം' സാധിക കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.