ETV Bharat / sitara

നിഗൂഢതകളുമായി 'ഉടല്‍'; മോഷന്‍ പോസ്‌റ്റര്‍ പുറത്ത്‌ - Udal got A certificate

Udal motion poster: 'ഉടല്‍' മോഷന്‍ പോസ്‌റ്റര്‍ പുറത്ത്‌. ഇന്ദ്രന്‍സ്‌, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ രതീഷ്‌ രഘുനന്ദന്‍ ഒരുക്കുന്ന ചിത്രമാണ് 'ഉടല്‍'

Udal motion poster  നിഘൂഢതകളുമായി 'ഉടല്‍'  'ഉടല്‍' മോഷന്‍ പോസ്‌റ്റര്‍ പുറത്ത്‌  Udal cast and crew  Udal got A certificate  Ratheesh Reghunandan about Udal
നിഘൂഢതകളുമായി 'ഉടല്‍'; മോഷന്‍ പോസ്‌റ്റര്‍ പുറത്ത്‌
author img

By

Published : Feb 28, 2022, 4:15 PM IST

Updated : Feb 28, 2022, 5:47 PM IST

Udal motion poster: ഇന്ദ്രന്‍സ്‌, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ രതീഷ്‌ രഘുനന്ദന്‍ ഒരുക്കുന്ന ചിത്രമാണ് ഉടല്‍. ചിത്രത്തിന്‍റെ മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. ഒരു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വളരെ നിഗൂഢതകള്‍ നിറഞ്ഞ മോഷന്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌.

സംവിധായകന്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ മോഷന്‍ പോസ്‌റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്‌. 'ശ്രീ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ശ്രീ ഗോകുലം മൂവീസിന്‍റെ 'ഉടല്‍'. 'ഉടല്‍' മോഷന്‍ പോസ്‌റ്റര്‍ ആണിത്‌. ടീമിലെ എല്ലാവര്‍ക്കും ആശംസകള്‍' - മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ച്‌ രതീഷ്‌ രഘുനന്ദന്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Udal cast and crew: ദുര്‍ഗ കൃഷ്‌ണയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്‌. ഇന്ദ്രന്‍സ്‌, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്‌ണ എന്നിവരാണ് മോഷന്‍ പോസ്‌റ്ററില്‍ മിന്നിമറയുന്നത്‌. ജൂഡ്‌ ആന്‍റണിയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌.

Udal got A certificate: സെന്‍സറിങ്‌ പൂര്‍ത്തിയായ 'ഉടലി'ന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മനോജ്‌ പിള്ളയാണ് ഛായാഗ്രഹണം. നിശാന്ധ യൂസഫ്‌ ആണ് എഡിറ്റിങ്‌. ഹസീബ്‌ മലബാര്‍ നിര്‍മാണം നിര്‍വഹിക്കും. വില്യം ഫ്രാന്‍സിസ്‌ ആണ്‌ സംഗീതം.

Ratheesh Reghunandan about Udal: ഒരു കുടുംബ കഥയാണ് 'ഉടല്‍' പറയുന്നത്‌. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരു മലയോര കുടിയേറ്റ കര്‍ഷകന്‍റെ കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്‌. കുടിയേറ്റ കര്‍ഷകനായെത്തുന്നത്‌ ഇന്ദ്രന്‍സാണ്. ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന് ഒരു കണ്ണിന് കാഴ്‌ചയില്ല. ഈ കഥാപാത്രത്തിലൂടെ ഇന്ദ്രന്‍സ്‌ അദ്ദേഹത്തിന്‍റെ റോള്‍ അവിസ്‌മരണീയമാക്കിയിരിക്കുകയാണെന്ന് സംവിധായകന്‍ രതീഷ്‌ രഘുനന്ദന്‍ മുമ്പൊരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് രതീഷ്‌ രഘുനന്ദന്‍.

Also Read: 'ഒരു കുടുംബ കഥ അല്ല, കുടുംബങ്ങളുടെ കഥ'; ഡീഗ്രേഡിംഗിനെ കുറിച്ച്‌ മമ്മൂട്ടി

Last Updated : Feb 28, 2022, 5:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.