ETV Bharat / sitara

ട്രാൻസിലെ രംഗങ്ങൾ മുംബൈ സിബിഎഫ്‌സി ഇന്ന് വിലയിരുത്തും

author img

By

Published : Feb 11, 2020, 2:12 PM IST

ട്രാൻസിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റണമെന്ന് തിരുവനന്തപുരം സിബിഎഫ്‌സി ആവശ്യപ്പെട്ടതിൽ ചിത്രത്തിന്‍റെ നിർമാതാവ് വിയോജിപ്പ് പ്രകടിപ്പിക്കുകയും റിവൈസിങ്ങ് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കുകയുമായിരുന്നു.

TRANCE  മുംബൈ സിബിഎഫ്‌സി  തിരുവനന്തപുരം സിബിഎഫ്‌സി  സിബിഎഫ്‌സി  സിബിഎഫ്‌സി ട്രാൻസ്  ട്രാൻസ്  ട്രാൻസ് സിനിമ  ഫഹദ്- നസ്രിയ  ഫഹദ് ഫാസിൽ  നസ്രിയ നസീം  അമൽ നീരദ്  അൻവർ റഷീദ്  Mumbai CBFC  thiruvananthapuram CBFC  Trance  Trance film  fahad fazil  nasriya nazim  anwar rasheed  amal neerad  anwar- fahad film  trance censoring  censoring trance  trance movie issue
ട്രാൻസ്

ഈ വാലന്‍റൈൻ ദിനത്തിൽ റിലീസിനെത്തുന്ന ഫഹദ്- നസ്രിയ ചിത്രം 'ട്രാൻസി'നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിന്‍റെ ഏതാനും ഭാഗങ്ങൾ ഒഴിവാക്കണമെന്നുള്ള വിഷയത്തിൽ ഇന്ന് മുംബൈയിലെ റീജ്യണല്‍ ബോര്‍ഡ്‌ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷ(സിബിഎഫ്‌സി)ന്‍റെ സെന്‍സറിങ്ങ് കമ്മിറ്റി തീരുമാനം എടുക്കും. ഇതിന് ശേഷമായിരിക്കും ചിത്രത്തിന്‍റെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനിക്കുക.

  • #Trance censor update, RC - Revising Committee of CBFC in #Mumbai will watch the film tomorrow -Feb 11, and take a call on the ‘cuts’ recommended by Trivandrum CBFC. The #fahadhfaasil film where he appears as a controversial‘ motivational speaker was slated for a Feb 14 release pic.twitter.com/Z6JSyiOQAv

    — Sreedhar Pillai (@sri50) February 10, 2020 " class="align-text-top noRightClick twitterSection" data="

#Trance censor update, RC - Revising Committee of CBFC in #Mumbai will watch the film tomorrow -Feb 11, and take a call on the ‘cuts’ recommended by Trivandrum CBFC. The #fahadhfaasil film where he appears as a controversial‘ motivational speaker was slated for a Feb 14 release pic.twitter.com/Z6JSyiOQAv

— Sreedhar Pillai (@sri50) February 10, 2020 ">
അൻവർ റഷീദ് നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ചില രംഗങ്ങള്‍ വെട്ടി മാറ്റണമെന്ന് തിരുവനന്തപുരത്തെ സിബിഎഫ്‌സി ആവശ്യപ്പെട്ടിരുന്നു. പതിനേഴ് മിനിറ്റുകളോളം വരുന്ന രംഗങ്ങള്‍ ഒഴിവാക്കാനായിരുന്നു നിർദേശം. ഇതിന് ചിത്രത്തിന്‍റെ നിർമാതാവ് റിവൈസിങ്ങ് കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടർന്നാണ് മുംബൈ സിബിഎഫ്‌സി ട്രാൻസ് കണ്ട് വിലയിരുത്തുന്നത്. ഫഹദ് ഫാസിൽ മോട്ടിവേഷണൽ സ്പീക്കറായാണ് ചിത്രത്തിൽ എത്തുന്നത്. സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ എന്നിവരും ട്രാൻസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമൽ നീരദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

ഈ വാലന്‍റൈൻ ദിനത്തിൽ റിലീസിനെത്തുന്ന ഫഹദ്- നസ്രിയ ചിത്രം 'ട്രാൻസി'നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിന്‍റെ ഏതാനും ഭാഗങ്ങൾ ഒഴിവാക്കണമെന്നുള്ള വിഷയത്തിൽ ഇന്ന് മുംബൈയിലെ റീജ്യണല്‍ ബോര്‍ഡ്‌ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷ(സിബിഎഫ്‌സി)ന്‍റെ സെന്‍സറിങ്ങ് കമ്മിറ്റി തീരുമാനം എടുക്കും. ഇതിന് ശേഷമായിരിക്കും ചിത്രത്തിന്‍റെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനിക്കുക.

  • #Trance censor update, RC - Revising Committee of CBFC in #Mumbai will watch the film tomorrow -Feb 11, and take a call on the ‘cuts’ recommended by Trivandrum CBFC. The #fahadhfaasil film where he appears as a controversial‘ motivational speaker was slated for a Feb 14 release pic.twitter.com/Z6JSyiOQAv

    — Sreedhar Pillai (@sri50) February 10, 2020 " class="align-text-top noRightClick twitterSection" data=" ">
അൻവർ റഷീദ് നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ചില രംഗങ്ങള്‍ വെട്ടി മാറ്റണമെന്ന് തിരുവനന്തപുരത്തെ സിബിഎഫ്‌സി ആവശ്യപ്പെട്ടിരുന്നു. പതിനേഴ് മിനിറ്റുകളോളം വരുന്ന രംഗങ്ങള്‍ ഒഴിവാക്കാനായിരുന്നു നിർദേശം. ഇതിന് ചിത്രത്തിന്‍റെ നിർമാതാവ് റിവൈസിങ്ങ് കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടർന്നാണ് മുംബൈ സിബിഎഫ്‌സി ട്രാൻസ് കണ്ട് വിലയിരുത്തുന്നത്. ഫഹദ് ഫാസിൽ മോട്ടിവേഷണൽ സ്പീക്കറായാണ് ചിത്രത്തിൽ എത്തുന്നത്. സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ എന്നിവരും ട്രാൻസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമൽ നീരദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.