ETV Bharat / sitara

'ആക്ഷന്‍ എപ്പിക്' ആകാന്‍ നോളന്‍റെ ടെനറ്റ്; ട്രെയിലര്‍ ട്രെന്‍റിങില്‍

author img

By

Published : Dec 20, 2019, 4:43 PM IST

മുംബൈയില്‍ ചിത്രീകരിച്ച രംഗങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയതാണ് ട്രെയിലര്‍. രാജ്യന്തര ചാരവൃത്തിയാണ് ടെനറ്റിന്‍റെ പ്രമേയം

'ആക്ഷന്‍ എപ്പിക്' ആകാന്‍ നോളന്‍റെ ടെനറ്റ്; ട്രെയിലര്‍ ട്രെന്‍റിങില്‍  നോളന്‍റെ ടെനറ്റ്  ക്രിസ്റ്റഫര്‍ നോളന്‍ ലേറ്റസ്റ്റ് ന്യൂസ്  ടെനറ്റിന്‍റെ ട്രെയിലര്‍  Christopher Nolan  Tenet  Tenet trailerout  ഡിംപിള്‍ കപാഡിയ  dimple kapadia
'ആക്ഷന്‍ എപ്പിക്' ആകാന്‍ നോളന്‍റെ ടെനറ്റ്; ട്രെയിലര്‍ ട്രെന്‍റിങില്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ടെനറ്റിന്‍റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മുംബൈയില്‍ ചിത്രീകരിച്ച രംഗങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രാജ്യന്തര ചാരവൃത്തി പ്രമേയമാക്കികൊണ്ടാണ് ടെനറ്റ് ഒരുക്കിയിരിക്കുന്നത്. ഏഴ് രാജ്യങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. ബോളിവുഡ് നടി ഡിംപിള്‍ കപാഡിയയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പത്ത് ദിവസമാണ് മുംബൈയില്‍ ചിത്രത്തിന്‍റെ ഷൂട്ട് നടന്നത്. ഡിംപിള്‍ കപാഡിയയുടെ സിനിമയിലെ ലുക്ക് നേരത്തെ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നിരുന്നു. നടിക്ക് ഓഡിഷനില്‍ നല്‍കിയ തിരക്കഥയിലെ രംഗങ്ങള്‍ പോലും സിനിമയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നടിയുടെ മാനേജര്‍ പറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തിനായി ഒന്നരമാസത്തോളം പരിശീലനം നേടിയാണ് നടി ഓഡിഷനില്‍ പങ്കെടുത്തത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ടെനറ്റ് ഒരുക്കിയിരിക്കുന്നത്. ഇന്‍റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഹൊയ്തി വാന്‍ ഹൊയ്തെമയാണ് ടെനറ്റിനായും ക്യാമറ ചലിപ്പിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.