ETV Bharat / sitara

മികച്ച സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം; ടൊവിനോ തോമസ് - വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായാണ് കാത്തിരിക്കുന്നതെന്നും ടൊവിനോ തോമസ് തിരുവനന്തപുരത്ത് പറഞ്ഞു

കുറ്റാന്വേഷണ കഥയുമായി ടൊവിനോയുടെ പുതിയ ചിത്രം 'ഫോറന്‍സിക്',മംമ്ത മോഹന്‍ദാസാണ് നായിക

മികച്ച സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം; ടൊവിനോ തോമസ്
author img

By

Published : Sep 19, 2019, 7:52 PM IST

മികച്ച തിരക്കഥയുള്ള നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്ന് നടൻ ടോവിനോ തോമസ്. പുതിയ ചിത്രമായ ഫോറൻസികിന്‍റെ പ്രഖ്യാപനത്തിനിടെയാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. വ്യത്യസ്തമായ കഥാപാത്രങ്ങൾക്കാണ് കാത്തിരിക്കുന്നതെന്നും ടൊവിനോ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുറ്റാന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ടൊവിനോയെത്തുന്നത്. രണ്ടു വർഷമെടുത്താണ് ചിത്രത്തിന്‍റെ തിരക്കഥ പൂർത്തിയാക്കിയത്. സെവൻത് ഡേ എന്ന ഹിറ്റ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് അഖിൽ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. അടുത്ത വിഷുവിന് ചിത്രം പ്രദർശനത്തിനെത്തിക്കണമെന്നാണ് ആഗ്രഹമെന്നും സംവിധായകൻ അഖിൽ പോൾ പറഞ്ഞു.

മികച്ച സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം; ടൊവിനോ തോമസ്

മംമ്ത മോഹന്‍ ദാസാണ് ഫോറന്‍സികിലെ നായിക. ജുവിസ് പ്രൊഡക്ഷന്‍സും, രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എടക്കാട് ബറ്റാലിയന്‍ 06, കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്, പള്ളിച്ചട്ടമ്പി, മിന്നല്‍ മുരളി തുടങ്ങിയവയാണ് ടൊവിനോയുടേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

Intro:മികച്ച തിരക്കഥകളിൽ ഉണ്ടാകുന്ന മികച്ച സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്ന് നടൻ ടോവിനോ തോമസ്. പുതിയ ചിത്രമായ ഫോറൻസിക്കിന്റെ അണിയറ പ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കുകയായിരുന്നു ടൊവിനൊ. വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായാണ് കാത്തിരിക്കുന്നതെന്ന് താരം പറഞ്ഞു.

byte - tovino
last portion of the byte

മികച്ചൊരു ക്രൈം ത്രില്ലറായിരിക്കും ഫൊറൻസിക് എന്ന് ടൊവിനൊ പറഞ്ഞു. ചിത്രത്തിൽ ഫൊറൻസിക് സർജന്റെ വേഷമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തയ്യാറെടുപ്പുകളുടെ ഭാഗമായി ഈ രംഗത്തെ വിദഗ്ധരെയും സ്ഥാപനങ്ങളും സന്ദർശിച്ചു. രണ്ടു വർഷത്തോളമെടുത്താണ് തിരക്കഥ പൂർത്തിയാക്കിയത്. സെവൻത് ഡേ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാ കൃത്ത് അഖിൽ പോൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. അടുത്ത വിഷുവിന് ചിത്രം പ്രദർശനത്തിനെത്തിക്കാമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകൻ അഖിൽ പോൾ പറഞ്ഞു.

etv bharat
thiruvananthapuram.

Body:.

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.