ETV Bharat / sitara

ടോം ക്രൂയിസ് ചിത്രം 'ടോപ് ഗണ്‍: മാവെറിക്' റിലീസ് നീട്ടി

author img

By

Published : Apr 10, 2021, 8:40 PM IST

നവംബര്‍ 19ന് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് ടോം ക്രൂയിസ് പങ്കുവെച്ച സിനിമയുടെ പുതിയ പോസ്റ്ററില്‍ പറയുന്നത്.

tom cruise movie top gun maverick release delayed again  'ടോപ് ഗണ്‍: മാവെറിക്' റിലീസ് നീട്ടി  ടോപ് ഗണ്‍: മാവെറിക് സിനിമ  ടോം ക്രൂയിസ് ടോപ് ഗണ്‍: മാവെറിക്  top gun maverick release delayed  top gun maverick release delayed news  tom cruise movie top gun maverick  tom cruise movie top gun maverick news
ടോം ക്രൂയിസ് ചിത്രം 'ടോപ് ഗണ്‍: മാവെറിക്' റിലീസ് നീട്ടി

ടോം ക്രൂയിസ് സിനിമ ടോപ് ഗണിന്‍റെ രണ്ടാം ഭാഗമാണ് ടോപ് ഗണ്‍: മാവെറിക്. 34 വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന ടോപ് ഗണ്‍ രണ്ടാം ഭാഗം തിയേറ്റററില്‍ കാണാന്‍ ഇനിയും ഏറെ നാള്‍ സിനിമ പ്രേമികള്‍ കാത്തിരിക്കണം. കാരണം ചിത്രത്തിന്‍റെ റിലീസ് നവംബറിലേക്ക് മാറ്റിവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നവംബര്‍ 19ന് തിയേറ്ററുകളിലെത്തുമെന്നാണ് ടോം ക്രൂയിസ് പങ്കുവെച്ച സിനിമയുടെ പുതിയ പോസ്റ്ററില്‍ പറയുന്നത്. സിനിമയുടെ റിലീസ് ജൂലൈയില്‍ ഉണ്ടായിരിക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ടോണി സ്‌കോട്ടിന്‍റെ സംവിധാനത്തില്‍ 1986ല്‍ ആണ് ടോപ് ഗണ്‍ റിലീസ് ചെയ്‌തത്‌.

ജോസഫ് കൊസിന്‍സ്‌കിയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്‌തിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്‌തിരുന്നു. ടോപ് ഗണ്‍ സ്‌കൂളിലെ പുതിയ ഫ്ലൈറ്റ് ഇന്‍സ്ട്രക്ടറായി ടോം വരുന്നിടത്താണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ആദ്യ കഥാപാത്രത്തിലെ തന്‍റെ സുഹൃത്തായിരുന്ന ഗൂസിന്‍റെ മകനെ പൈലറ്റാക്കാന്‍ ടോം നടത്തുന്ന പ്രയത്‌നമാണ് ചിത്രം പറയുന്നത്.

മൈല്‍സ് ടെല്ലെര്‍, വാല്‍ കില്‍മെര്‍, ജെന്നിഫര്‍ കോണെല്ലി, ഗ്ലെന്‍ പവല്‍, എഡ് ഹാരിസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. ഹാന്‍സ് സിമ്മറും ഹാരോള്‍ഡ് ഫാള്‍ടെര്‍മെയെറുമാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പാരമൗണ്ട് പിക്‌ചേഴ്‌സാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.

" class="align-text-top noRightClick twitterSection" data="
Posted by Tom Cruise on Friday, April 9, 2021
">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.