തിരികെയിലെ സെബുവിനെ ഇതിനകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിന്‍റെ ട്രെയിലറിനും നായകനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രോമോക്കും ലഭിക്കുന്ന സ്വീകാര്യത അത് വ്യക്തമാക്കുന്നുണ്ട്. സിനിമാചരിത്രത്തിൽ ഇതാദ്യമായാണ് ഡൗൺ സിൻഡ്രം ബാധിതനായ ഒരാൾ നായകനായി എത്തുന്നത്. സെബുവിന്‍റെയും സഹോദരന്‍റെയും സാഹോദര്യസ്‌നേഹത്തിലൂടെ കഥ പറയുന്ന ചിത്രം 'തിരികെ'യിലെ വീഡിയോ ഗാനം പുറത്തുവിട്ടു.
- " class="align-text-top noRightClick twitterSection" data="">
തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയനായ, മലയാളിയായ ബെന്നി ദയാൽ ആലപിച്ച ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് അങ്കിത് മേനോനാണ്. വിനായക് ശശികുമാറാണ് ഗാനരചന.
ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഗോപീ കൃഷ്ണൻ സെബുവായും സഹോദരന്‍റെ വേഷത്തിൽ ചിത്രത്തിന്‍റെ സംവിധായകൻ കൂടിയായ ജോർജ്ജ് കോരയുമെത്തുന്നു. ശാന്തി കൃഷ്ണ, നമിത കൃഷ്ണമൂർത്തി, സരസ ബാലുശേരി, ഗോപൻ മാങ്ങാട്ട്, ഫ്രാങ്കോ ഡേവിസ് മഞ്ഞില, ജിനു ബെൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജോർജ് കോരക്കൊപ്പം സാം സേവ്യർ ചിത്രത്തിന്‍റെ സംവിധാനത്തിൽ പങ്കാളിയാകുന്നു. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോർജ്ജ് കോരയാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ചിത്രത്തിന്‍റെ തിരക്കഥ എഴുതിയതും ജോർജ്ജ് കോര തന്നെയായിരുന്നു.
ലാൽ കൃഷ്‌ണ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ ചെറിൻ പോളാണ്. നേഷൻ വൈെഡ് പിക്ചേഴ്സിന്‍റെ ബാനറിൽ എബ്രഹാം ജോസഫും ദീപക് ദിലീപ് പവാറും ചേർന്നാണ് തിരികെ നിർമിക്കുന്നത്.