ETV Bharat / sitara

'ദി പ്രീസ്റ്റ്' മാര്‍ച്ച് നാലിന് തിയേറ്ററുകളില്‍, ജോഫിന് ആശംസകളുമായി ലാല്‍ ജോസ്

നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ഫെബ്രുവരി നാലിന് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ കൊവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ തിയേറ്ററുകളില്‍ ആളുകള്‍ കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് റിലീസ്​ മാര്‍ച്ചിലേക്ക് മാറ്റിയത്

The Priest hits theaters on March 4 Lal Jose greets Jofin t chacko  The Priest hits theaters on March 4  Lal Jose greets Jofin t chacko  'ദി പ്രീസ്റ്റ്' മാര്‍ച്ച് നാലിന് തിയേറ്ററുകളില്‍  ജോഫിന് ആശംസകളുമായി ലാല്‍ ജോസ്  ലാല്‍ ജോസ് ദി പ്രീസ്റ്റ്  Jofin t chacko  Jofin t chacko movies  മമ്മൂട്ടി ദി പ്രീസ്റ്റ്
'ദി പ്രീസ്റ്റ്' മാര്‍ച്ച് നാലിന് തിയേറ്ററുകളില്‍, ജോഫിന് ആശംസകളുമായി ലാല്‍ ജോസ്
author img

By

Published : Feb 21, 2021, 7:30 AM IST

മമ്മൂട്ടി-മഞ്ജുവാര്യര്‍ ജോഡി ആദ്യമായി ഒരുമിച്ച് വെള്ളിത്തിരയില്‍ എത്താന്‍ പോകുന്ന മലയാള സിനിമ 'ദി പ്രീസ്റ്റിന്‍റെ' റിലീസ് തീയതി പുറത്തുവിട്ടു. മാര്‍ച്ച് നാലിന് സിനിമ തിയേറ്ററുകളിലെത്തും. കൊവിഡ്‌, ലോക്ക് ഡൗണ്‍ പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ മമ്മൂട്ടി സിനിമ കൂടിയാണിത്. നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ഫെബ്രുവരി നാലിന് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ കൊവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ തിയേറ്ററുകളില്‍ ആളുകള്‍ കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് റിലീസ്​ മാര്‍ച്ചിലേക്ക് മാറ്റിയത്. റിലീസ് തിയതി പുറത്തുവിട്ടുള്ള പോസ്റ്റര്‍ സംവിധായകന്‍ ലാല്‍ ജോസും സോഷ്യല്‍മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. ഒപ്പം ചിത്രത്തിന്‍റെ സംവിധായകന്‍ ജോഫിന് ആശംസകള്‍ അറിയിച്ചുള്ള കുറിപ്പും ലാല്‍ ജോസ് പങ്കുവെച്ചു. 'മുപ്പത്തിയൊന്ന് വയസുളള ചെറുപ്പക്കാരന്‍റെ സിനിമാ സ്വപ്നത്തിനൊപ്പം നില്‍ക്കാന്‍ മമ്മൂട്ടിയെന്ന മഹാനടന്‍ തീരുമാനിച്ചയിടത്താണ് എന്‍റെ ജീവിതത്തിന്‍റെ റൂട്ട് മാറുന്നത്... എന്നെപോലെ സിനിമയുടെ വലിയ കോട്ടവാതിലുകള്‍ക്കപ്പുറത്ത് പകച്ച്‌ നിന്നിരുന്ന എത്രയോ നവാഗത സംവിധായകര്‍ ആ ബലിഷ്ഠമായ കൈപിടിച്ച്‌ ഇപ്പുറം കടന്നിരിക്കുന്നു... ഇരുപത്തിനാല് കൊല്ലം മുമ്പ് ഒരു ഡിസംബര്‍ മാസത്തില്‍ മറവത്തൂര്‍ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷന്‍ പറഞ്ഞപ്പോള്‍ കണ്‍മുമ്പില്‍ മഹാനടന്‍ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോള്‍ ഉളളില്‍ മുഴങ്ങിയ പ്രാര്‍ഥനകള്‍... അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകന്‍ ജോഫിന്‍.ടി.ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു.... പ്രിയ ജോഫിന്‍... ഏറെ കൈപ്പുണ്യമുളള കൈയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ....' എന്നാണ് ലാല്‍ ജോസ് കുറിച്ചത്.

മലയാളത്തില്‍ ഒട്ടനവധി നവാഗത സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. അക്കൂട്ടത്തില്‍ ലാല്‍ ജോസ് മാത്രമല്ല... അന്‍വര്‍ റഷീദ്, അമല്‍ നീരദ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിങ്ങനെ നീളുന്നു പേരുകള്‍. വര്‍ഷങ്ങളോളം സഹ സംവിധായകനായി പ്രവര്‍ത്തിച്ച ശേഷം സ്വതന്ത്ര സംവിധായകനായി ലാല്‍ ജോസ് മലയാള സിനിമയില്‍ അരങ്ങേറിയത് 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി സിനിമ സംവിധാനം ചെയ്‌തുകൊണ്ടാണ്. പിന്നീട് മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങളെ വച്ചും ലാല്‍ ജോസിന് സിനിമകള്‍ ചെയ്യാന്‍ സാധിക്കുകയും മലയാളത്തിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിക്കുകയും ചെയ്‌തു.

ഒരു ത്രില്ലറായാണ് 'ദി പ്രീസ്റ്റ്' റിലീസിന് എത്തുന്നത്. നേരത്തെ സിനിമയുടെ ടീസറും ഗാനവും അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്‌തിരുന്നു. രാഹുല്‍ രാജാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആ​ന്‍റോ ജോസഫും ബി.ഉണ്ണികൃഷ്​ണനും ചേര്‍ന്നാണ് സിനിമ​ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിഖില വിമലും സാനിയ ഇയ്യപ്പനുമാണ് മമ്മൂട്ടിക്കും മഞ്ജു വാര്യറിനും പുറമെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.