ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനായി തയ്യാറാക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ക്ഷേത്രത്തിന് മുന്നിലാണെന്ന കാരണം കാണിച്ചാണ് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ യാതൊരു മുന്നറിയിപ്പും കൂടാതെ സെറ്റ് ഭാഗികമായി പൊളിച്ചത്. എഎച്ച്‌പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എന്ന് അവകാശപ്പെടുന്ന ഹരി പാലോടാണ് തങ്ങള്‍ സെറ്റ് പൊളിച്ചുമാറ്റി എന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ലക്ഷങ്ങള്‍ മുതല്‍ മുടക്കി ഏറെ നാളത്തെ അധ്വാനം കൊണ്ട് പണിത സെറ്റ് നശിപ്പിച്ചതില്‍ പ്രതിഷേധമറിയിച്ച് സിനിമയുടെ സംവിധായകന്‍ ബോസില്‍ ജോസഫ്, നിര്‍മാതാവ് സോഫിയ പോള്‍, പ്രധാന താരങ്ങളായ ടൊവിനോ തോമസ്, അജു വര്‍ഗീസ് എന്നിവര്‍ രംഗത്തെത്തി. സെറ്റ് നശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സംവിധായകന്‍ ആഷിഖ് അബുവടക്കം സിനിമാമേഖലയില്‍ നിന്നുള്ള മറ്റ് താരങ്ങളും സംവിധായകരും മിന്നല്‍ മുരളിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
'എന്താ പറയേണ്ടതെന്നറിയില്ല. ചിലർക്കിത് തമാശയാവാം, ട്രോളാകാം, പബ്ലിസിറ്റിയാകാം, രാഷ്ട്രീയമാകാം പക്ഷെ ഞങ്ങൾക്ക് ഇത് ഒരു സ്വപ്നമായിരുന്നു. രണ്ട് വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിന് വേണ്ടി. ആർട്ട് ഡയറക്ടറും സംഘവും പൊരി വെയിലത്ത് നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്‍മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത് എല്ലാവരും നിസഹായരായി നില്‍ക്കുന്ന സമയത്ത് ഒരുമിച്ചുനിൽക്കേണ്ട സമയത്ത് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല... പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ... നല്ല വിഷമമുണ്ട്... ആശങ്കയും' സംവിധായകന്‍ ബോസില്‍ ജോസഫ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'മിന്നൽ മുരളി ഒരു സൂപ്പർ ഹീറോ പ്രോജക്ടാണ്. ചിത്രത്തിന്‍റെ പ്രധാന ഭാഗം ഞങ്ങൾ ചിത്രീകരിച്ചു. സിനിമകള്‍ ചിത്രീകരിക്കാനുള്ള നിയന്ത്രണങ്ങൾ എടുത്താലുടൻ സിനിമയുടെ ശേഷിക്കുന്ന ഭാഗം ചിത്രീകരിക്കും. കാലടിയിലെ സെറ്റ് ആസൂത്രണം ചെയ്ത് മിന്നല്‍ മുരളിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗത്തിനായി നിർമിച്ചതാണ്. ലൊക്കേഷനിൽ സെറ്റ് നിർമിക്കുന്നതിന് ആവശ്യമായ എല്ലാ അനുമതികളും എടുത്തിട്ടുണ്ട്. സെറ്റ് തകര്‍ത്ത സംഭവം വളരെ നിർഭാഗ്യകരവും വലിയ നഷ്ടവുമാണ്' നിര്‍മാതാവ് സോഫിയ പോള്‍ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
'ലക്ഷക്കണക്കിന് രൂപ മുടക്കി നിർമിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റിൽ ഷൂട്ടിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതും ഞങ്ങളുടേതുൾപ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിങ് നിർത്തിവെക്കുന്നതും. പിന്നീട് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണ് ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം ആളുകള്‍ തകർത്തത്. അതിനവർ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങൾക്കാർക്കും മനസിലായിട്ടുമില്ല. ഒരുപാട് വിഷമമുണ്ട് അതിലേറെ ആശങ്കയും... അതുകൊണ്ട് തന്നെ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ്' പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നടന്‍ ടൊവിനോ തോമസ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'മിന്നല്‍ മുരളി എന്നചിത്രത്തിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കി ഒരു നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടാക്കിയ ഒരു സെറ്റ്. കൊറോണ-ലോക്ക് ഡൗണ്‍ കാരണം ഷൂട്ട് നീണ്ടു. ഇന്നിപ്പോള്‍ ആ സെറ്റിനുണ്ടായ അവസ്ഥ ഏറെ വേദനിപ്പിക്കുന്നു'വെന്നാണ് നടന്‍ അജു വര്‍ഗീസ് കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">