വീണ്ടും വിസ്മയിപ്പിക്കാന്‍ ഷെയ്ന്‍ നിഗമെത്തുന്നു. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത പുതിയ ചിത്രം വലിയ പെരുന്നാളിലെ ആദ്യ വീഡിയോ ഗാനമെത്തി. കിടിലന്‍ ഡാന്‍സും പ്രണയവുമെല്ലാം കോര്‍ത്തിണക്കിയാണ് വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന ചിത്രമാണ് വലിയ പെരുന്നാള്‍. റെക്‌സ് വിജയന്‍ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
അന്‍വര്‍ റഷീദിന്‍റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകനാണ് ഡിമല്‍. ഹിമികയാണ് നായിക. ജോജു ജോര്‍ജ്, അലന്‍സിയര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനായകന്‍, നിഷാദ് സാഗര്‍, സുധീര്‍ കരമന, അതുല്‍ കുല്‍ക്കര്‍ണി, റാസ മുറാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വീഡിയോ ഗാനം പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഗാനം യുട്യൂബില്‍ മാത്ര കണ്ടത്. വീഡിയോ ഗാനം പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.