ETV Bharat / sitara

അര്‍ണോള്‍ഡും, സാറയും തിരിച്ചെത്തുന്നു; ടെർമിനേറ്റർ: ഡാർക് ഫേറ്റ് ട്രെയിലറെത്തി - ടെര്‍മിനേറ്റര്‍:ഡാര്‍ക്ക് ഫേറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം  ടിം മില്ലെറാണ് ഒരുക്കിയത്

ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടിം മില്ലെറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

അര്‍ണോള്‍ഡും, സാറയും തിരിച്ചെത്തുന്നു; ടെർമിനേറ്റർ: ഡാർക് ഫേറ്റ് ട്രെയിലറെത്തി
author img

By

Published : Oct 6, 2019, 8:12 AM IST

ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ത്രില്ലറായ ടെർമിനേറ്റർ ഫ്രാഞ്ചൈസിയിലെ പുതിയ സിനിമകള്‍ക്കായി. സീരിസില്‍ നിന്നും പുതിയ ഒരു ചിത്രം കൂടി റിലീസിന് ഒരുങ്ങുകയാണ്. ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടിം മില്ലെറാണ് ഒരുക്കിയത്. മാർവെൽ കോമിക്സിന്‍റെ ഡെഡ്പൂൾ എന്ന കഥാപാത്രത്തെ ആസ്പദമാക്കി 2016ൽ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം ടിം മില്ലര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡാര്‍ക്ക് ഫേറ്റ്. രണ്ട് മിനിറ്റും മുപ്പത്തിയേഴ് സെക്കന്‍റും ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലര്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. ഇത്തവണ അർണോൾഡ് ചിത്രത്തിൽ അതിഥിവേഷത്തിലാണ് എത്തുന്നത്. താൻ കാണാൻ ആഗ്രഹിക്കുന്ന ടെര്‍മിനേറ്റര്‍ ഇതാണെന്നാണ് അർണോൾഡ് ഷ്വാർസ്നെഗര്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഡാര്‍ക് ഫേറ്റിലെ പോലെയുള്ള ആക്ഷനും വൈകാരികരംഗങ്ങളും സീരിസില്‍ രണ്ടാമതിറങ്ങിയ സിനിമയിലല്ലാതെ ഞാന്‍ കണ്ടിട്ടില്ല. ടെര്‍മിനേറ്റര്‍ സിനിമകളുടെ മികച്ച കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും ഡാര്‍ക് ഫേറ്റെന്നും അർണോൾഡ് ഷ്വാർസ്നെഗര്‍ കൂട്ടിച്ചേര്‍ത്തു.

  • " class="align-text-top noRightClick twitterSection" data="">

1984ല്‍ പുറത്തിറങ്ങിയ ടെര്‍മിനേറ്റര്‍ എന്ന ചിത്രം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ പ്രിയപ്പെട്ട ഒന്നാണ്. ആദ്യ രണ്ട് ഭാഗങ്ങൾ സംവിധാനം ചെയ്ത ജെയിംസ് കാമറൂണ്‍ സഹനിര്‍മാതാവായാണ് ഇത്തവണ എത്തിയിരിക്കുന്നത്. ടെര്‍മിനേറ്റര്‍ ആദ്യം പ്രദര്‍ശനത്തിന് എത്തിയത് 1984ലായിരുന്നു. ജെയിംസ് കാമറൂണായിരുന്നു സംവിധാനം. സീരിസിന്‍റെ ആദ്യ പതിപ്പില്‍ സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണും ഇത്തവണയുണ്ട്. മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രം നവംബർ ഒന്നിന് തീയേറ്ററുകളിലെത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.