ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നൽ മുരളി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ്. തെലുങ്കിലെ ചലച്ചിത്രപ്രവർത്തകരും തങ്ങളുടെ ആദ്യ ഒറിജിനൽ സൂപ്പർ ഹീറോ സിനിമയുമായി എത്തുകയാണ്. 'ഹനു-മാൻ' എന്ന ടൈറ്റിലിൽ നിർമിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് തേജ സജ്ജയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തിറങ്ങി.
പ്രശാന്ത് വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഹനു- മാൻ എന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രശാന്ത് വർമ തന്നെയാണ്. വരലക്ഷ്‌മി ശരത് കുമാറാണ് ചിത്രത്തിലെ നായികയാവുന്നത് എന്നാണ് സൂചന. ശിവേന്ദ്ര ഛായാഗ്രഹണവും ശ്രീകാന്ത് പട്‌നായിക് എഡിറ്റങ്ങും നിർവഹിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
മലയാളത്തിൽ പുറത്തിറങ്ങിയ ഇഷ്‌ക് എന്ന ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് ഇഷ്‌ക്- നോട്ട് എ ലവ് സ്റ്റോറിയായിരുന്നു തേജ സജ്ജയുടെ ഒടുവിൽ റിലീസായ ചിത്രം.
Also Read: തിയറ്റർ റിലീസിനൊരുങ്ങി 'ഇഷ്‌ക്' തെലുങ്ക് റീമേക്ക്; നായികയായി പ്രിയ വാര്യർ
അനുദീപ് ദേവ്, ഹരി ഗൗര, ജയ് ക്രിഷ്, കൃഷ്‌ണ സൗരഭ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. പ്രൈംഷോ എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറിൽ കെ. നിരഞ്‌ജൻ റെഡ്ഡിയാണ് ഹനു-മാൻ നിർമിക്കുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.