തെന്നിന്ത്യന്‍ പവര്‍സ്റ്റാര്‍ പവന്‍ കല്യാണ്‍ നായകനാകുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് സിനിമയാണ് ഹരി ഹര വീരമല്ലു. മഹാശിവരാത്രിയോടനുബന്ധിച്ച് സിനിമയുടെ ആദ്യ ഗ്ലിബ്‌സ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 150 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ചാര്‍മിനാറും റെഡ് ഫോര്‍ട്ടും ഉള്‍പ്പെടെ സെറ്റിട്ടാണ് സിനിമ ചിത്രീകരിക്കുന്നത്. കൃഷ് സംവിധാനം ചെയ്യുന്ന ചിത്രം തുറമുഖ പശ്ചാത്തലത്തിലുള്ള പിരീഡ് ഡ്രാമയാണ്. നിധി അഗര്‍വാളാണ് നായിക. കീരവാണിയാണ് സംഗീത സംവിധാനം. പതിനേഴാം നൂറ്റാണ്ടിന്‍റെ പശ്ചാത്തലത്തിലാണ് ഹരിഹര വീരമല്ലുവിന്‍റെ കഥ സഞ്ചരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
നാല്‍പ്പത് ശതമാനത്തോളം ഷൂട്ടിങ് പൂര്‍ത്തിയായ ഹരിഹര വീരമല്ലുവിന്റെ അടുത്ത ഷെഡ്യൂള്‍ ജൂലൈയിലാണ്. ഹോളിവുഡില്‍ നിന്നുള്ള ബെന്‍ ലോക്കാണ് സിനിമയുടെ വിഎഫ്‌എക്‌സ് കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് സിനിമ പിങ്കിന്‍റെ തെലുങ്ക് റീമേക്കായ വക്കീല്‍ സാബാണ് പവന്‍ കല്യാണിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ശ്രീറാം വേണുവാണ് വക്കീല്‍ സാബ് സംവിധാനം ചെയ്‌തിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന മലയാള സിനിമയുടെ തെലുങ്ക് റീമേക്കിലും പവന്‍ കല്യാണാണ് നായകന്‍. തെലുങ്കിനൊപ്പം ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലും സിനിമ പ്രദര്‍ശനത്തിനെത്തും. 2022ലാണ് റിലീസ്.