മലയാളത്തിലെ പ്രശസ്‌ത അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കൽ വിവാഹിതയായി. ബിസിനസ്സുകാരനായ രോഹിത് പ്രദീപ് ആണ് വരൻ. തിങ്കളാഴ്‌ച രാവിലെ കോഴിക്കോട് വച്ച്, ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് കോഴിക്കോട് സ്വദേശിയായ രോഹിത് പ്രദീപുമായി വിവാഹിതയായത്.
Also Read: 'സംഗീതം ഹറാമെങ്കിൽ ഖുറാനില്‍ കാണിച്ചുതരൂ' ; താലിബാൻ പ്രസ്‌താവനക്കെതിരെ അദ്‌നന്‍ സാമി
ബെംഗളൂരുവിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ കണ്ടുമുട്ടി പരിചയപ്പെട്ടത്. ഇരുവരും രണ്ട് മതത്തിൽപെട്ടവരായതിനാൽ വീട്ടുകാർ തുടക്കത്തിൽ ബന്ധത്തെ എതിർത്തിരുന്നു.
മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയായിരുന്നു എലീനയുടെ വിവാഹവേഷം. ജുബ്ബയും കസവ് മുണ്ടുമായിരുന്നു രോഹിത് ധരിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. തങ്ങളുടെ വിവാഹനിശ്ചയചിത്രങ്ങൾ എലീന ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.