ജോക്കര്‍, കുക്കു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേശീയ അവാർഡ് ജേതാവ് രാജു മുരുകൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ജിപ്‌സി. ജീവ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സെൻസർ പ്രശ്‌നങ്ങൾ മൂലം റിലീസ് നീട്ടിവക്കുകയായിരുന്നു. സെൻസറിങ് പൂർത്തിയാക്കിയ 'ജിപ്‌സി' മാർച്ച് ആറിന് തിയേറ്ററുകളിലെത്തും.
-
It's confirmed @JiivaOfficial’s long delayed #Gypsy after battling censors is all set to impress you on March 6!! National Award winning Director @Dir_Rajumurugan 's #Gypsy will release on March 6!!#GypsyfromMarch6@OlympiaMovies @Music_Santhosh pic.twitter.com/B9laebI5lX
— Sreedhar Pillai (@sri50) February 23, 2020 " class="align-text-top noRightClick twitterSection" data="
">It's confirmed @JiivaOfficial’s long delayed #Gypsy after battling censors is all set to impress you on March 6!! National Award winning Director @Dir_Rajumurugan 's #Gypsy will release on March 6!!#GypsyfromMarch6@OlympiaMovies @Music_Santhosh pic.twitter.com/B9laebI5lX
— Sreedhar Pillai (@sri50) February 23, 2020It's confirmed @JiivaOfficial’s long delayed #Gypsy after battling censors is all set to impress you on March 6!! National Award winning Director @Dir_Rajumurugan 's #Gypsy will release on March 6!!#GypsyfromMarch6@OlympiaMovies @Music_Santhosh pic.twitter.com/B9laebI5lX
— Sreedhar Pillai (@sri50) February 23, 2020
യഥാർഥ സംഭവങ്ങൾ കോർത്തിണക്കി പുറത്തിറക്കുന്ന 'ജിപ്‌സി'യിൽ മലയാളി താരം സണ്ണി വെയ്‌നും സംവിധായകൻ ലാൽ ജോസും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. സണ്ണി വെയ്‌ൻ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. നതാഷ സിംഗാണ് ചിത്രത്തിലെ നായിക. യാത്ര, പ്രണയം, രാഷ്ട്രീയം എന്നിവ പ്രമേയമാക്കി ജിപ്‌സിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ രാജു മുരുകനാണ്. സെല്‍വകുമാര്‍ എസ്.കെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ.