തമിഴ് സിനിമ - ടെലിവിഷൻ നടൻ വേണു അരവിന്ദ് ഗുരുതരാവസ്ഥയിൽ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോമയിലായി. ഇപ്പോൾ താരം തീവ്രപരിചരണ വിഭാഗത്തിലാണെന്നും സുഖം പ്രാപിക്കുകയാണെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കുറച്ച് ആഴ്‌ചകൾക്ക് മുൻപാണ് വേണു അരവിന്ദിന് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ, താരത്തിന് ന്യുമോണിയയും ബാധിച്ചു. കൊവിഡിൽ നിന്നും ന്യുമോണിയയിൽ നിന്നും രോഗമുക്തനായെങ്കിലും ബ്രെയിൻ ട്യൂമറുള്ളതായി കണ്ടെത്തി.
തുടർന്ന്, അബോധാവസ്ഥയിലായ താരത്തെ മസ്‌തിഷ്‌ക ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ താരത്തിന്‍റെ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണ്.
Also Read: അന്ധയായി നയൻതാര; നെട്രികൺ ട്രെയിലർ പുറത്ത്
അലൈപായുതേ, എന്നവളേ, സിമ്പുവിനൊപ്പം വല്ലവൻ, പകൽ നിലാവ്, അന്ത ഒരു നിമിദം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയ്‌ക്ക് പുറമെ, മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സുപരിചിതനാണ് വേണു അരവിന്ദ്. സെൽവി, ചന്ദ്രകുമാരി, വാണി റാണി തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയാണ് ജനപ്രിയ താരമായത്.