ETV Bharat / sitara

കാര്‍ത്തിയുടെ പുതിയ ചിത്രം പി.എസ് മിത്രനൊപ്പം, പൂജ ചെന്നൈയില്‍ നടന്നു

author img

By

Published : Nov 14, 2020, 11:08 PM IST

കാര്‍ത്തിയുടെ പേരിടാത്ത ചിത്രം സംവിധാനം ചെയ്യുന്നത് പി.എസ് മിത്രനാണ്. ഇരുമ്പ് തിരൈ, ഹീറോ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പി.എസ് മിത്രന്‍

tamil actor Karthi new movie officially announced  കാര്‍ത്തിയുടെ പുതിയ ചിത്രം പി.എസ് മിത്രനൊപ്പം  കാര്‍ത്തിയുടെ പുതിയ ചിത്രം  കാര്‍ത്തി-പി.എസ് മിത്രന്‍  tamil actor Karthi new movie pooja  actor Karthi p.s mithran
കാര്‍ത്തിയുടെ പുതിയ ചിത്രം പി.എസ് മിത്രനൊപ്പം, പൂജ ചെന്നൈയില്‍ നടന്നു

തമിഴ് നടന്‍ കാര്‍ത്തി നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. പേരിടാത്ത ചിത്രം സംവിധാനം ചെയ്യുന്നത് പി.എസ് മിത്രനാണ്. ഇരുമ്പ് തിരൈ, ഹീറോ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പി.എസ് മിത്രന്‍. സിനിമയുടെ പൂജ ചടങ്ങുകള്‍ ചെന്നൈയില്‍ നടന്നു. സുല്‍ത്താനാണ് അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ കാര്‍ത്തി ചിത്രം. സുല്‍ത്താന്‍റെ ദീപാവലി സ്പെഷ്യല്‍ പോസ്റ്ററും ആരാധകര്‍ക്കായി അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

കാര്‍ത്തിയുടെ പുതിയ ചിത്രം നിര്‍മിക്കുന്നത് പ്രിന്‍സ് പിക്‌ച്ചേഴ്‌സിന്‍റ ബാനറില്‍ എസ്.ലക്ഷ്മണ്‍ കുമാറാണ്. ബിഗ് ബഡ്‌ജറ്റ് ചിത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് സംവിധായകന്‍ ജി.വി പ്രകാശ് കുമാറാണ്. ജോര്‍ജ്.സി.വില്യംസാണ് ഛായാഗ്രാഹകന്‍. ചിത്രത്തിലെ നായിക, മറ്റു അഭിനേതാക്കള്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മാതാവ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.