ETV Bharat / sitara

ടി സീരീസ് മേധാവി ഭൂഷൺ കുമാറിനെതിരെ ബലാത്സംഗ കേസ് - പീഡനം

ജോലി വാഗ്ദാനം ചെയ്ത് 30കാരിയായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

T-Series MD  Bhushan Kumar  Bhushan Kumar booked for rape  Entertainment news  ടി സീരീസ്  ഭൂഷൺ കുമാർ  പീഡനം  ഗുൽഷൺ കുമാർ
ടി സീരീസ് മേധാവി ഭൂഷൺ കുമാറിനെതിരെ ബലാത്സംഗ കേസ്
author img

By

Published : Jul 16, 2021, 5:46 PM IST

മുംബൈ: സംഗീത നിർമാണ കമ്പനിയായ ടി സീരീസിന്‍റെ മേധാവി ഭൂഷൺ കുമാറിനെതിരെ ബലാത്സംഗ കേസ്. ടി സീരീസ് കമ്പനി സ്ഥാപകൻ ഗുൽഷൺ കുമാറിന്‍റെ മകനാണ് ഭൂഷൺ കുമാർ. 30കാരിയായ നടിയും മോഡലുമായ യുവതിയുടെ പരാതിയിന്മേലാണ് മുംബൈ അന്ധേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കമ്പനിയുടെ ഭാവി പദ്ധതികളിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ഭൂഷൺ കുമാർ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭൂഷൺ കുമാറിനെതിരെ ബലാത്സംഗം (ഐപിസി സെക്ഷൻ 376), വഞ്ചന (ഐപിസി സെക്ഷൻ 420), ഭീഷണിപ്പെടുത്തൽ (ഐപിസി സെക്ഷൻ 506) എന്നീ കുറ്റങ്ങൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also Read: താടി ലുക്കിൽ മോഹൻലാൽ; ബ്രോ ഡാഡി ലുക്കെന്ന് ആരാധകർ

1983ലാണ് സംഗീത, ചലച്ചിത്ര നിർമാണ കമ്പനിയായ ടി സീരീസ് ഗുൽഷൺ കുമാർ സ്ഥാപിക്കുന്നത്. കാസറ്റ് കിങ് എന്നറിയപ്പെട്ട ഗുൽഷൺ കുമാറിനെ 1997ൽ ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളികൾ മുബൈയിൽ വച്ച് വെടിവച്ച് കൊല്ലുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.