മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്‍റെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായത് കരുത്തയായ വനിതാ നേതാവിനെയാണ്. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച നേതാവായിരുന്നു സുഷമ സ്വരാജ്. സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ സിനിമാ താരങ്ങളും രംഗത്ത് എത്തി. ഭാരതത്തിന്‍റെ ഉരുക്കു വനിതക്ക് ആദരാഞ്ജലികള്‍ എന്നാണ് സാമൂഹ്യമാധ്യമത്തില്‍ സുരേഷ് ഗോപി എഴുതിയിരിക്കുന്നത്.

സുഷമാജിക്ക് പ്രാര്‍ഥനകള്‍. നമ്മുടെ കാലത്തെ കരുത്തുറ്റ നേതാവ്. സ്‍ത്രീശാക്തീകരണത്തിന്‍റെ മാതൃക. ജനങ്ങളെ പ്രചോദിപ്പിച്ച രാഷ്‍ട്രീയനേതാവ് എന്ന് മോഹൻലാലും കുറിച്ചു.

സുഷമ സ്വരാജിന്‍റെ അകാലവിയോഗത്തില്‍ ദു:ഖമെന്നാണ് നിവിൻ പോളി എഴുതിയിരിക്കുന്നത്. ഇന്ത്യക്ക് വലിയൊരു നേതാവിനെയാണ് നഷ്‍ടപ്പെട്ടിരിക്കുന്നതെന്നും നിവിൻ പോളി പറയുന്നു.
സമകാലീന ഇന്ത്യൻ രാഷ്‍ട്രീയത്തിലെ അതികായയായ നേതാവിന് വിട എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.

മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ തമിഴ് നടന്‍ ധനുഷ്, അമിതാഭ് ബച്ചന്‍, അനുഷ്‌ക ശര്‍മ, വിക്കി കൗശല്‍ എന്നിവരും ഭാരതത്തിന്‍റെ ധീര വനിതക്ക് ആദരമര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

