ETV Bharat / sitara

ട്വിറ്ററിൽ റെക്കോഡ് നേട്ടവുമായി സൂര്യ ; ആഘോഷിച്ച് ആരാധകർ

author img

By

Published : Aug 24, 2021, 7:09 PM IST

അഞ്ച് വർഷത്തിനിടെ എഴുപത് ലക്ഷം ഫോളോവേഴ്‌സിനെയാണ് ട്വിറ്ററിൽ തമിഴ് താരം സൂര്യ സ്വന്തമാക്കിയത്

സൂര്യ ശിവകുമാർ പുതിയ വാർത്ത  സൂര്യ ശിവകുമാർ ട്വിറ്റർ വാർത്ത  ട്വിറ്ററിൽ ഏഴ് മില്യൺ ഫോളോവേഴ്‌സ് സൂര്യ വാർത്ത  7 million followers surya news latest  7 million followers tweet news  70 lakhs suriya record news  suriya sivakumar twitter news
സൂര്യ

വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ മാത്രമല്ല, ആരാധകരുടെ എണ്ണത്തിലും റെക്കോഡ് സൃഷ്‌ടിക്കുകയാണ് തമിഴകത്തിന്‍റെ സ്വന്തം സൂര്യ ശിവകുമാർ.

ട്വിറ്ററിൽ ഏഴ് മില്യൺ ഫോളോവേഴ്‌സിനെ നേടിക്കൊണ്ട് തെന്നിന്ത്യൻ സിനിമാലോകത്ത് റെക്കോഡ് നേട്ടമാണ് താരം കൈവരിച്ചിരിക്കുന്നത്.

  • தன்னோட ட்விட்டர் ஐடியை தன்னோடு பட Promotionsக்கு மட்டும் யூஸ் பண்றவங்க மத்தியில, மத்த சின்ன படங்களோட ப்ரோமோஷன்ஸ்க்கும், சமூக பிரச்சினைகளை பற்றிய கருத்துக்களும் இதை யூஸ் பண்றதுல தலைவன் எப்பவுமே 🔥#SURIYAismTwitterIs7MStronger#EtharkkumThunindhavan @Suriya_offl #VaadiVaasal pic.twitter.com/r0yWMBAgH0

    — ஆத்ரேயாடா റീനു 3.O™ 🔥 (@_Athreyadaw_3) August 24, 2021 " class="align-text-top noRightClick twitterSection" data=" ">

അതിവേഗത്തിൽ ഏറ്റവുമധികം ട്വിറ്റർ ഫോളോവേഴ്‌സിനെ നേടിയ ദക്ഷിണേന്ത്യൻ നടനെന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്.

2016ലാണ് തമിഴിലെ ജനപ്രിയ നടൻ ട്വിറ്ററിൽ എത്തുന്നത്. അഞ്ച് വർഷം കൊണ്ട് താരം എഴുപത് ലക്ഷം ഫോളോവേഴ്‌സിനെ നേടുകയായിരുന്നു.

സിനിമാപ്രമോഷനുകൾക്ക് മാത്രമല്ല, സാമൂഹ്യ വിഷയങ്ങൾക്കായും ബോധവൽക്കരണ സന്ദേശങ്ങൾക്കായും അദ്ദേഹം ട്വിറ്റർ മാധ്യമമാക്കാറുണ്ട്.

നേട്ടം ആഘോഷിച്ച് ആരാധകർ

ട്വിറ്ററിൽ 70 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ സൂര്യ ആരാധകരും ആവേശത്തിലായി. ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലുമായി ആരാധകർ സൂര്യയെ അഭിനന്ദിച്ച് പോസ്റ്റുകൾ പങ്കുവയ്ക്കുകയാണ്.

തമിഴകത്തെ പോലെ മലയാളത്തിലും സൂര്യയ്‌ക്ക് വലിയ ആരാധകവൃന്തമുണ്ട്. സൂര്യയുടെ പിറന്നാളിന് തിരുവനന്തപുരം രാജാജി നഗർ നിവാസികളായ ഒരു കൂട്ടം കുട്ടികൾ അയൻ എന്ന ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളും പാട്ട് സീനും പുനരാവിഷ്‌കരിച്ചിരുന്നു.

മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ സൂര്യ ഫാൻസ് അസോസിയേഷനുകൾ പുറംലോകത്തേക്ക് എത്തിച്ചതോടെ ചുണക്കുട്ടികൾക്ക് പ്രശംസയുമായി നടന്‍ തന്നെയെത്തി.

More Read: 'നിശ്ചയദാർഢ്യത്തിന് എക്‌സ്‌ക്യൂസുകളില്ലെന്ന പാഠം' ; രാജാജി നഗറിലെ മിടുക്കര്‍ക്ക് സൂര്യയുടെ ശബ്‌ദസന്ദേശം

സൂര്യയുടേതായി ആരാധകർ കാത്തിരിക്കുന്നത് വമ്പൻ ചിത്രങ്ങളാണ്. വെട്രിമാരന്‍റെ വാടിവാസൽ, പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതർക്കും തുനിന്തവൻ, അഭിഭാഷകന്‍റെ വേഷത്തിൽ എത്തുന്ന ജയ് ഭീം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.