ETV Bharat / sitara

വീണ്ടും കാക്കി അണിഞ്ഞ്‌ സുരേഷ്‌ ഗോപി... - Suresh Gopi Joshi movies

Pappan second look poster: വീണ്ടും കാക്കി അണിഞ്ഞ്‌ സുരേഷ്‌ ഗോപി. നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം ജോഷി ചിത്രം 'പാപ്പനി'ലൂടെ സുരേഷ്‌ ഗോപി വീണ്ടും പൊലീസ്‌ വേഷം അണിയുകയാണ്.

Suresh Gopi Pappan second look  വീണ്ടും കാക്കി അണിഞ്ഞ്‌ സുരേഷ്‌ ഗോപി  'പാപ്പനി'ലൂടെ സുരേഷ്‌ ഗോപി വീണ്ടും പൊലീസ്‌ വേഷം  Pappan second look poster  Suresh Gopi's Pappan look  Suresh Gopi Joshi movies  Pappan cast and crew
വീണ്ടും കാക്കി അണിഞ്ഞ്‌ സുരേഷ്‌ ഗോപി..
author img

By

Published : Mar 1, 2022, 4:02 PM IST

Pappan second look poster: വീണ്ടും കാക്കി അണിഞ്ഞ്‌ സുരേഷ്‌ ഗോപി. നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം ജോഷി ചിത്രം പാപ്പനിലൂടെ സുരേഷ്‌ ഗോപി വീണ്ടും പൊലീസ്‌ വേഷം അണിയുകയാണ്. രണ്ട്‌ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്‌.

Suresh Gopi's Pappan look: സിനിമയുടെ ഫ്ലാഷ്‌ ബ്ലാക്ക്‌ രംഗത്തിലെ താരത്തിന്‍റെ പൊലീസ്‌ ഗെറ്റപ്പാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌. നൈലാ ഉഷയാണ് ഫ്ലാഷ്‌ ബ്ലാക്കില്‍ സുരേഷ്‌ ഗോപിയുടെ നായികയായെത്തുന്നത്‌. സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ലുക്കിലെത്തുന്ന സുരേഷ്‌ ഗോപിയുടെ ചിത്രങ്ങളാണ് പാപ്പന്‍റേതായി ഇതുവരെ പുറത്തുവിട്ടിരുന്നത്‌. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

ക്രൈം ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്‌. സുരേഷ്‌ ഗോപിയുടെ 252ാം ചിത്രമെന്ന പ്രത്യേകതയോടെയാണ് 'പാപ്പന്‍' പുറത്തിറങ്ങുക. 'സലാം കാശ്‌മീരി'ന് ശേഷം ജോഷിയും സുരേഷ്‌ ഗോപിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'പാപ്പനു'ണ്ട്‌. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച്‌ സ്ക്രീനിലെത്തുന്നത്.

Suresh Gopi Joshi movies: നൈല ഉഷ, സണ്ണി വെയ്ന്‍, നീതാ പിള്ള, കനിഹ, ചന്ദുനാഥ്‌, ആശ ശരത്‌, ടിനി ടോം, വിജയരാഘവന്‍, ഷമ്മി തിലകന്‍ തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്‌. നീണ്ട 22 വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്‌. സുരേഷ്‌ ഗോപി- ജോഷി കൂട്ടുകെട്ടിലൊരുങ്ങിയ 'ലേലം', 'പത്രം', 'നായര്‍ സാബ്', 'ഭൂപതി', 'വാഴുന്നോര്‍', 'ട്വന്‍റി ട്വന്‍റി', 'സലാം കശ്‌മീര്‍' തുടങ്ങിയവ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു.

Pappan cast and crew: ഡേവിഡ്‌ കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഡേവിഡ്‌ കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍.ജെ ഷാനാണ് ചിത്രത്തിന്‍റെ തിരക്കഥ. അജയ്‌ ഡേവിഡ്‌ കാച്ചപ്പിള്ളി ഛായാഗ്രഹണവും നിര്‍വഹിക്കും. സുജിത്‌ ജെ. നായര്‍, ഷാജി എന്നിവര്‍ ചേര്‍ന്നാണ് സഹനിര്‍മാണം. ശ്യാം ശശിധരന്‍ ആണ് എഡിറ്റിങ്‌. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം.

2012ല്‍ പുറത്തിറങ്ങിയ 'കിംഗ്‌ ആൻഡ്‌ കമ്മീഷണര്‍' എന്ന ചിത്രത്തിലായിരുന്നു ഇതിന് മുമ്പ്‌ താരം പൊലീസ്‌ കുപ്പായമണിഞ്ഞത്‌.

Also Read: മഞ്ഞയില്‍ മനോഹരിയായി മൗനി...!; അണിഞ്ഞത് 84,000 രൂപയുടെ സാരി, കാണാം ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.