പാലാ അമലോത്ഭവ കുരിശുപള്ളി മാതാവിന് മെഴുകുതിരിയുമായി ഇത്തവണയും മലയാളത്തിന്‍റെ പ്രിയനടന്‍ സുരേഷ് ഗോപിയെത്തി. പുതിയ ചിത്രമായ കാവലിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിയാണ് സുരേഷ് ഗോപി പാലായില്‍ എത്തിയത്. സുരേഷ് ഗോപിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ലേലം സിനിമയുടെ ഷൂട്ടിങ് സമയത്താണ് താരം ആദ്യമായി കുരിശുപള്ളി മാതാവിന് അടുത്ത് എത്തുന്നത്. അതിനുശേഷം പാലായില്‍ എപ്പോള്‍ വന്നാലും കുരിശുപള്ളി മാതാവിനെ കാണാതെ സുരേഷ് ഗോപി മടങ്ങാറില്ല.
കുരിശുപള്ളിയില്‍ നിന്നും കീഴ്‌തടിയൂര്‍ യൂദാസ്ലീഹ പള്ളിയിലും സുരേഷ് ഗോപിയും സംഘവും എത്തി പ്രര്‍ഥിച്ചു. ലേലത്തിലെ 'എന്‍റെ കുരിശുപള്ളി മാതാവേ' എന്ന ഡയലോഗ് ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. വിവാദങ്ങള്‍ക്കെല്ലാം ശേഷം അടുത്ത മാസം താരത്തിന്‍റെ ഒറ്റക്കൊമ്പന്‍ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പാലായിലും പരിസരപ്രദേശങ്ങളിലും ആയിരിക്കും ചിത്രീകരണം. ചിത്രത്തിലെ ടീസര്‍ രംഗങ്ങള്‍ ഈ പള്ളിയുടെ മുമ്പില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="
">
ഒറ്റക്കൊമ്പനില്‍ പാലാക്കാരന്‍ അച്ചായന്‍ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് പേരു മാറ്റിയ സിനിമയുമായി താരവും അണിയറപ്രവര്‍ത്തകരും മുന്നോട്ടുപോകാന്‍ തീരുമാനിക്കുന്നത്. കുറുവച്ചന്‍ വിവാദത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിലച്ചിരുന്നു. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയിലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രവുമായുള്ള സാമ്യമാണ് സുരേഷ് ഗോപിയുടെ 250 ആം ചിത്രത്തെ വിവാദങ്ങളില്‍പ്പെടുത്തിയത്.