ETV Bharat / sitara

സുരാജിന്‍റെയും നിമിഷയുടെയും 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' - nimisha sajayan new movie poster released

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ നടന്‍ പൃഥ്വിരാജാണ് പുറത്തിറക്കിയത്

Suraj Venjaramoodu nimisha sajayan new movie poster released  സുരാജിന്‍റെയും നിമിഷയുടെയും 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍  സുരാജ് വെഞ്ഞാറമൂട് സിനിമകള്‍  നിമിഷ സജയന്‍ സിനിമകള്‍  ജിയോ ബേബി സിനിമകള്‍  Suraj Venjaramoodu films  nimisha sajayan new movie poster released  nimisha sajayan new movie
സുരാജിന്‍റെയും നിമിഷയുടെയും 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'
author img

By

Published : Oct 18, 2020, 7:10 PM IST

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായിക നായികന്മാരാകുന്ന പുതിയ ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍:മഹത്തായ ഭാരതീയ അടുക്കള'യുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ നടന്‍ പൃഥ്വിരാജാണ് പുറത്തിറക്കിയത്. സുരാജും നിമിഷയും വിവാഹിതരായി മണ്ഡപത്തില്‍ ഇരിക്കുന്ന ഫോട്ടോയാണ് പോസ്റ്ററില്‍ ഉള്ളത്. സാലു.കെ.തോമസാണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍.

  • ." class="align-text-top noRightClick twitterSection" data=".">.

എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ് നിര്‍വഹിക്കും. സംഗീതം സൂരജ്.എസ്.കുറുപ്പ്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്‌ണു രാജന്‍, സജിന്‍.എസ്.രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണ് മുമ്പ് പുറത്തിറങ്ങിയ ജിയോ ബേബി ചിത്രം. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്‌തത് ജിയോ ബേബി തന്നെയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.