ETV Bharat / sitara

സ്നേഹനിധികളായ ദമ്പതികളായി സുരാജും നിമിഷയും - suraj venjaramoodu nimisha sajayan

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ നിമിഷ സജയനാണ് പുറത്തിറക്കിയത്. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സാണ് മുമ്പ് പുറത്തിറങ്ങിയ ജിയോ ബേബി ചിത്രം

suraj venjaramoodu nimisha sajayan new movie new poster released  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍:മഹത്തായ ഭാരതീയ അടുക്കള  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മലയാള സിനിമ  suraj venjaramoodu nimisha sajayan  the great indian kitchen movie poster
സ്നേഹനിധികളായ ദമ്പതികളായി സുരാജും നിമിഷയും
author img

By

Published : Nov 8, 2020, 6:13 PM IST

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായിക നായികന്മാരാകുന്ന പുതിയ ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍:മഹത്തായ ഭാരതീയ അടുക്കള'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ നിമിഷ സജയനാണ് പുറത്തിറക്കിയത്. സുരാജും നിമിഷയും അടുക്കളയില്‍ പ്രണയാര്‍ദ്രമായി നില്‍ക്കുന്നതാണ് പോസ്റ്ററിലുള്ളത്.

സാലു.കെ.തോമസാണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍. എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ് നിര്‍വഹിക്കും. സംഗീതം സൂരജ്.എസ്.കുറുപ്പ്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്‌ണു രാജന്‍, സജിന്‍.എസ്.രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണ് മുമ്പ് പുറത്തിറങ്ങിയ ജിയോ ബേബി ചിത്രം.

രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്‌തത് ജിയോ ബേബി തന്നെയായിരുന്നു. സിനിമാപ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരജോഡികളാണ് സുരാജും നിമിഷയും. അതുകൊണ്ട് വലിയ പ്രതീക്ഷയിലാണ് ആരാധകരും സിനിമയുടെ പുത്തന്‍ പോസ്റ്ററുകളെ വരവേല്‍ക്കുന്നത്. ഒരു ഫാമിലി എന്‍റര്‍ടെയ്‌നറാകും ചിത്രമെന്നാണ് പോസ്റ്ററുകള്‍ നല്‍കുന്ന സൂചന.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.