ETV Bharat / sitara

Super Sharanya Trailer : 'ഈ മൂഡ്‌ സ്വിംഗ്‌സ് എന്താടാ' ; തണ്ണീര്‍മത്തന്‌ ശേഷം അനശ്വരയുടെ 'സൂപ്പര്‍ ശരണ്യ' ; ട്രെയ്‌ലര്‍ - Super Sharanya cast and crew

Super Sharanya official trailer : അനശ്വര രാജന്‍ നായികയാകുന്ന 'സൂപ്പര്‍ ശരണ്യ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Super Sharanya official trailer  മൂഡ്‌ സ്വിംഗ്‌സുമായി 'സൂപ്പര്‍ ശരണ്യ'  'സൂപ്പര്‍ ശരണ്യ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി  Anaswara Rajan as title character Super Sharanya  Super Sharanya cast and crew  Super Sharanya theatre release
Super Sharanya official trailer : തണ്ണീര്‍മത്തന്‌ ശേഷം മൂഡ്‌ സ്വിംഗ്‌സുമായി 'സൂപ്പര്‍ ശരണ്യ'
author img

By

Published : Dec 28, 2021, 10:27 AM IST

Super Sharanya official trailer : 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം 'സൂപ്പര്‍ ശരണ്യയില്‍' നായികയായി അനശ്വര രാജന്‍. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മുഴുനീള എന്‍റര്‍ടെയ്‌നറാണെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Anaswara Rajan as title character Super Sharanya : ചിത്രത്തില്‍ അനശ്വര രാജനാണ് ടൈറ്റില്‍ കഥാപാത്രമായ ശരണ്യയെ അവതരിപ്പിക്കുന്നത്. 'സൂപ്പര്‍ ശരണ്യ'യിലൂടെ കലാലയ ജീവിതവും പ്രണയവും നര്‍മ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍. സഹപാഠികള്‍ മുതല്‍ പ്രൊഫസര്‍ വരെ ശരണ്യയെ പ്രൊപ്പോസ്‌ ചെയ്യാന്‍ ശ്രമിക്കുന്നത്‌ ട്രെയ്‌ലറില്‍ കാണാം. ട്രെയ്‌ലറിലെ അര്‍ജുന്‍ അശോകന്‍റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗാണ്, 'എന്താടാ മൂഡ്‌ സ്വിംഗ്‌സ്‌.. ശരണ്യയ്‌ക്ക്‌ മൂഡ്‌ സ്വിംഗ്‌സാ' ആണെന്നുള്ളത്.

  • " class="align-text-top noRightClick twitterSection" data="">

Super Sharanya cast and crew : 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക്' ശേഷം ഗിരീഷ്‌ എ.ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് 'സൂപ്പര്‍ ശരണ്യ'. അര്‍ജുന്‍ അശോകനും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ മമിത ബൈജു, നസ്ലെന്‍, സജിന്‍ ചെറുകയില്‍, വിനീത്‌ വിശ്വം, ബിന്ദു പണിക്കര്‍, മണികണ്‌ഠന്‍ പട്ടാമ്പി, വരുണ്‍ ധാരാ, സജിന്‍ ചെറുകയില്‍, സ്‌നേഹ ബാബു, ദേവിക ഗോപാല്‍ നായര്‍, റോസ്‌ന ജോഷി, പാര്‍വതി അയ്യപ്പദാസ്‌, ജ്യോതി വിജയകുമാര്‍, അനഘ ബിജു, അരവിന്ദ്‌ ഹരിദാസ്‌ തുടങ്ങിയവരും വേഷമിടും.

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെയും സ്‌റ്റക്ക്‌ കൗസ്‌ പ്രൊഡക്ഷന്‍സിന്‍റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ്‌ എഡിയും ചേര്‍ന്നാണ് നിര്‍മാണം. സജിത്‌ പുരുഷന്‍ ആണ്‌ ഛായാഗ്രഹണം. ആകാശ്‌ ജോസഫ്‌ വര്‍ഗീസ്‌ ചിത്രസംയോജനവും നിര്‍വഹിക്കും. ജസ്‌റ്റിന്‍ വര്‍ഗീസ്‌ സംഗീതവും നിര്‍വഹിക്കും.

Super Sharanya theatre release : 2022 ജനുവരി ഏഴിന്‌ തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.

Also Read : ആർആർആർ : പാന്‍ ഇന്ത്യന്‍ ചിത്രത്തിന് താരങ്ങളല്ല കഥയാണ് പ്രധാനമെന്ന് എസ്‌എസ്‌ രാജമൗലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.