ETV Bharat / sitara

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് സുഹാസിനിയുടെ മാതാപിതാക്കള്‍

തമിഴകത്തെ പ്രമുഖ നടനായ ചാരുഹാസനാണ് സുഹാസിനിയുടെ അച്ഛൻ. കോമളമാണ് അമ്മ. ആരോഗ്യകരമായ ലോകമാണ് വേണ്ടതെന്ന് സുഹാസിനി കുറിപ്പില്‍ പറയുന്നു

Suhasini parents receive the covid vaccine  കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് സുഹാസിനിയുടെ മാതാപിതാക്കള്‍  സുഹാസിനിയുടെ മാതാപിതാക്കള്‍  സുഹാസിനി മണിരത്നം വാര്‍ത്തകള്‍  മണിരത്നം സിനിമകള്‍  കൊവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍  Suhasini parents news  Suhasini parents vaccine news
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് സുഹാസിനിയുടെ മാതാപിതാക്കള്‍
author img

By

Published : Mar 4, 2021, 10:21 PM IST

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിക്കുകയും മലയാളികള്‍ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളായി ഇന്നും മനസില്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന നടിയാണ് സുഹാസിനി മണിരത്നം. കൊവിഡ് അതിന്‍റെ പാരമ്യതയിലായിരുന്ന സമയത്ത് നിര്‍ദേശങ്ങളും മറ്റുമായി എന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന താരം ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കേണ്ടിതല്ലെന്ന് ബോധവത്കരിക്കുകയാണ്. താരത്തിന്‍റെ മാതാപിതാക്കള്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സുഹാസിനിയുടെ കുറിപ്പ്. പ്രായമായവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ ഘട്ടം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ആരോഗ്യകരമായ ലോകമാണ് വേണ്ടതെന്ന് സുഹാസിനി കുറിപ്പില്‍ പറയുന്നു. തമിഴകത്തെ പ്രമുഖ നടനായ ചാരുഹാസനാണ് സുഹാസിനിയുടെ അച്ഛൻ. കോമളമാണ് അമ്മ. 'അച്ഛന് 91, അമ്മയ‍്‍ക്ക് 87ഉം വയസായി. അവര്‍ വാക്‌സിന്‍ എടുത്തു, നിങ്ങള്‍ മടിക്കുന്നുവോ.... പേടിക്കുന്നോവോ.... ആരോഗ്യകരമായ ലോകം ആഗ്രഹിക്കുന്ന ഒരാളാകുക നിങ്ങള്‍' സുഹാസിനി കുറിച്ചു.

സംവിധായികയായും തിളങ്ങിയ താരമാണ് സുഹാസിനി. സിന്ധു ഭൈരവി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം നേടിയിട്ടുണ്ട് സുഹാസിനി. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളില്‍ ഒരാളായ മണിരത്നമാണ് താരത്തിന്‍റെ ഭര്‍ത്താവ്. മോഹന്‍ലാല്‍ സിനിമ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലും സുഹാസിനി ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.