ജയസൂര്യയും അതിഥി റാവുവും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സൂഫിയും സുജാതയും' ജൂലൈ മൂന്നിന് റിലീസ് ചെയ്യും. നടൻ ജയസൂര്യയാണ് ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടത്. നിരൂപക പ്രശംസ നേടിയ കരി ചിത്രത്തിന്‍റെ സംവിധായകൻ നരണിപ്പുഴ ഷാനവാസാണ് സൂഫിയും സുജാതയും സംവിധാനം ചെയ്യുന്നത്. എം.ജയചന്ദ്രൻ സംഗീതമൊരുക്കിയ ചിത്രം നിർമിച്ചത് ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ്. കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററിലെത്തുന്നതിന് മുമ്പ് നേരിട്ട് ഒടിടി റിലീസിനൊരുങ്ങുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് സൂഫിയും സുജാതയും.
- " class="align-text-top noRightClick twitterSection" data="">
എഡിറ്ററും സംവിധായകനുമായ ഷാനവാസിന്‍റെ സംവിധാന സംരഭങ്ങളിൽ ഏറ്റവും മികച്ച ചിത്രമാണിതെന്നും സൂചനകളുണ്ട്. ചിത്രം ആമസോണ്‍ പ്രൈമിലാണ് അടുത്ത മാസം പ്രദർശനത്തിന് എത്തുന്നത്.