തമിഴ് നടന്‍ അജിത്തിന്‍റെ വീട്ടില്‍ ബോംബ് വച്ചെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചുപറഞ്ഞ വ്യക്തിയെ കണ്ടെത്തി. മാനസിക വിഭ്രാന്തി നേരിടുന്ന ദിനേഷ് എന്നയാളാണ് ഫോണ്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. നടന്‍ രജനികാന്തിന്‍റെയും വിജയ്യുടെയും പേരില്‍ നേരത്തെ ദിനേഷ് ഇതേ രീതിയില്‍ ഫോണ്‍ കോളുകള്‍ ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളെ താക്കീത് ചെയ്തു.
Also read: ഉശിരുള്ള 'പെണ്‍സിംഹ'മായി വിദ്യ ബാലന്‍,ഷേര്‍ണി ട്രെയിലര്‍
മെയ് 31ന് ആണ് തമിഴ്നാട് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജിത്തിന്‍റെ ഇഞ്ചംപാക്കത്തെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം എത്തിയത്. തൊട്ടുപിന്നാലെ പൊലീസ് നടന്‍റെ വീട്ടിലെത്തി തിരച്ചില്‍ നടത്തി. പിന്നാലെ വ്യാജ സന്ദേശമാണെന്ന് തെളിഞ്ഞു. ശേഷം നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍കോളിന്റെ ഉറവിടം കണ്ടെത്തിയത്.