ETV Bharat / sitara

അല്ലു അർജുൻ കൊവിഡ് മുക്തനായി ; 'ലോക്ക് ഡൗണിൽ പ്രതീക്ഷ'വച്ച് സൂപ്പർതാരം - അല്ലു അർജുൻ കൊറോണ മുക്തൻ വാർത്ത

ഏപ്രിൽ 28നായിരുന്നു അല്ലു അർജുന് കൊവിഡ് സ്ഥിരീകരിച്ചത്. 15 ദിവസം ക്വാറന്‍റൈനിലായിരുന്നു. രോഗം ഭേദമായെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

allu arjun recovered from covid 19 latest news  allu arjun corona negative news malayalam  അല്ലു അർജുൻ കൊവിഡ് ഭേദം പുതിയ മലയാളം വാർത്ത  അല്ലു അർജുൻ കൊറോണ നെഗറ്റീവ് വാർത്ത  അല്ലു അർജുൻ കൊറോണ മുക്തൻ വാർത്ത  allu arjun corona latest news
അല്ലു അർജുൻ
author img

By

Published : May 12, 2021, 12:20 PM IST

തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന് കൊവിഡ് ഭേദമായി. രോഗം സ്ഥിരീകരിച്ചശേഷം 15 ദിവസമായി ക്വാറന്‍റൈനിൽ കഴിയുകയായിരുന്നെന്നും ഇപ്പോൾ നെഗറ്റീവായെന്നും താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും അല്ലു അർജുൻ നന്ദി പറഞ്ഞു. ലോക്ക് ഡൗണിലൂടെ കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കാൻ അഭ്യർഥിക്കുന്നതായും താരം പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ മാസം 28നായിരുന്നു അല്ലു അർജുന് കൊവിഡ് സ്ഥിരീകരിച്ചത്.

'15 ദിവസത്തെ ക്വാറന്‍റൈന് ശേഷം കൊവിഡ് നെഗറ്റീവായി. ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി. ഈ ലോക്ക് ഡൗൺ രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വീട്ടിൽ സുരക്ഷിതരായി ഇരിക്കൂ. എല്ലാവരുടെയും സ്നേഹത്തിന് നന്ദി' -അല്ലു അർജുൻ കുറിച്ചു.

കൊവിഡ് ഭേദമായി ക്വാറന്‍റൈനിൽ നിന്നും പുറത്തിറങ്ങി മക്കളെ കാണുന്ന വീഡിയോയും താരം ട്വിറ്ററിൽ പങ്കുവച്ചു.

Read More: തെന്നിന്ത്യന്‍ സൂപ്പർതാരം അല്ലു അർജുന് കൊവിഡ്

ഹൈദരാബാദിലെ വീട്ടിലായിരുന്നു താരം ക്വാറന്‍റൈൻ പൂർത്തിയാക്കിയത്. തെലങ്കാനയിൽ ഇന്ന് മുതൽ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഫഹദ് ഫാസിൽ വില്ലനായെത്തുന്ന പുഷ്പയാണ് അല്ലു അർജുന്‍റെ, അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.